കെ.ടി.എമ്മിന്‍െറ വന്യത

ഓട്ടപ്പന്തയ വേദികളില്‍ പ്രകമ്പനം സൃഷ്ടിക്കുന്ന ധാരാളം ബൈക്കുകള്‍ കെ.ടി.എം എന്ന ഓസ്ട്രിയന്‍ കമ്പനി നിര്‍മിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കച്ചവടം തുടങ്ങി ഏറെക്കഴിയും മുമ്പെ ധാരാളം ആരാധകരെയും കെ.ടി.എം ബൈക്കുകള്‍ സൃഷ്ടിച്ചിരുന്നു. 2012 മുതല്‍ ബജാജുമായി സഹകരിച്ചാണ് ഇന്ത്യയില്‍ കച്ചവടം.
അടുത്തകാലത്തായി കെ.ടി.എമ്മിന്‍െറ ബൈക്കുകള്‍ സംബന്ധിച്ച് ഒരു അസാധാരണ വിവരം പ്രചരിച്ചിരുന്നു. ബൈക്ക് ഉടമകളില്‍ 50 ശതമാനം പേരും ജീവിച്ചിരിപ്പില്ല എന്നായിരുന്നു അത്. ഫേസ്ബുക്ക് വഴിയായിരുന്നു പ്രചാരണം. അവസാനം ബജാജ് ഫേസ്ബുക്കിനും പുണെയിലെ സൈബര്‍ ക്രൈം വിഭാഗത്തിനും പരാതി നല്‍കി. ഫേസ്ബുക്ക് പേജിലൂടെ ഇത്തരം ധാരാളം അസാധാരണ വിവരങ്ങള്‍ പുറത്തുവിടുന്നതായും ഇതുവഴി 30 ലക്ഷത്തോളം ഫോളോവേഴ്സിനെ സൃഷ്ടിച്ചതായും അന്വേഷണത്തില്‍ കണ്ടത്തെി. അവസാനം തെറ്റായ വിവരം പ്രചരിപ്പിച്ചതിന് പേജിന്‍െറ നടത്തിപ്പുകാരായ മൂന്ന് യുവാക്കള്‍ മാപ്പ് പറയുകയായിരുന്നു.

കെ.ടി.എമ്മിന്‍െറ ആര്‍.സി 200 എന്ന ബൈക്കായിരുന്നു പ്രതിസ്ഥാനത്ത്. വേണ്ടത്ര സുരക്ഷയില്ല എന്നായിരുന്നു പ്രധാന ആരോപണം. യഥാര്‍ഥത്തില്‍ കെ.ടി.എം ബൈക്കുകള്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ? ഇല്ല എന്നുതന്നെയാണ് ഉത്തരം. പക്ഷേ, അല്‍പ്പം സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ബൈക്കുകളാണിവ. ഭാരം കുറഞ്ഞതും അസാധാരണ ടോര്‍ക്ക് ഉല്‍പാദിപ്പിക്കുന്നതുമായ ബൈക്കുകളാണ് കമ്പനി നിര്‍മിക്കുന്നത്. ചില താരതമ്യങ്ങളിലൂടെ ഇത് മനസ്സിക്കാം. കെ.ടി.എമ്മിന്‍െറ 2.25 ലക്ഷം വിലവരുന്ന സ്പോര്‍ട്സ് ബൈക്കായ ആര്‍.സി 390ണ് 147 കിലോയാണ് ഭാരം.

ഇതിന്‍െറ ടോര്‍ക്ക് 7000 ആര്‍.പി.എമ്മില്‍ 36 എന്‍.എം ആണ്. പവര്‍ ആകട്ടെ 9000 ആര്‍.പി.എമ്മില്‍ 43 ബി.എച്ച്.പിയും. എതിരാളിയായ ബജാജ് ഡോമിനറിന് ഭാരം 182 കിലോ ആണ്. ഡോമിനര്‍ 6500 ആ.പി.എമ്മില്‍ 35 എന്‍.എം ടോര്‍ക്കും 8000 ആര്‍.പി.എമ്മില്‍ 35 എച്ച്.പി കരുത്തും ഉല്‍പാദിപ്പിക്കും. ചില വിവരങ്ങളില്‍ കാര്യമായ വ്യത്യാസങ്ങളില്ളെങ്കിലും ഭാരം കെ.ടി.എമ്മിന് ഏറെക്കുറവാണെന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാകും. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 500ന് ഭാരം 193 കിലോഗ്രാം ആണെന്നുകൂടി അറിയുക.

മറ്റൊരു എതിരാളി കാവാസാക്കി നിഞ്ച 300ന് 172 കിലോ ഭാരമുണ്ട്. കെ.ടി.എമ്മുകളുടെ ഈ ഭാരക്കുറവ് ബൈക്കിനെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ നല്ല വലിവുള്ളതാക്കുന്നു. ആക്സിലറേറ്ററില്‍ കൈമുറുകുന്നതനുസരിച്ച് വാഹനം കുതിച്ചുപായും. റോഡുപിടിത്തം കുറയുകയും ചെയ്യും. ബൈക്കിന്‍െറ പ്രകടനക്ഷമത ഉയര്‍ത്താനാണ് ഭാരം കുറക്കുന്നത്.

നമ്മുടെ റോഡ് സാഹചര്യങ്ങളില്‍ ഏറെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ബൈക്കുകളാണിത്. ഒട്ടും സുരക്ഷാ അവബോധമില്ലാത്ത, തലങ്ങും വിലങ്ങും വാഹനങ്ങള്‍ പായുന്ന ഇന്ത്യന്‍ നിരത്തുകളില്‍ അല്‍പ്പമേറെ ശ്രദ്ധ കെ.ടി.എം ബൈക്കുകള്‍ ഓടിക്കുമ്പോള്‍ ആവശ്യമാണ്. കുറഞ്ഞപക്ഷം നല്ല നിലവാരമുള്ള ഹെല്‍മറ്റുകള്‍ എങ്കിലും വേണം.

Tags:    
News Summary - ktm bike racing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.