ചെറിയ മാറ്റങ്ങളോടെ യമഹ ആർ 3

ന്യൂഡൽഹി: ചെറിയ മാറ്റങ്ങളോടെ ആർ 3യുടെ പരിഷ്​കരിച്ച പതിപ്പ്​ യമഹ പുറത്തിറക്കി. ഡൽഹി ഒാ​േട്ടാ എക്​സ്​പോയിൽ നടന്ന ചടങ്ങിൽ ബോളിവുഡ്​ താരം ​ജോൺ എബ്രഹാമാണ്​ ബൈക്ക്​ പുറത്തിറക്കിയത്​. കഴിഞ്ഞ ഏപ്രിലിൽ ബി.എസ്​ 4 നിലവാരത്തിലേക്ക്​ യമഹ ബൈക്കിനെ ഉയർത്തിയിരുന്നു. നവംബറിൽ ആർ 3യെ പരിഷ്​കരിച്ച്​ ആഗോളവിപണിയിലും യമഹ പുറത്തിറക്കിയിരുന്നു.

യമഹ ആർ 3യിലെ ചില മുഖം മിനുക്കലുകൾ യമഹ നടത്തിയിട്ടുണ്ട്​. റേസിങ്​ ബ്ലു, മാഗ്​മ ബ്ലാക്ക്​ എന്നീ രണ്ട്​ നിറങ്ങൾ  അധികമായി ഉൾപ്പെടുത്തിയിട്ടുണ്ട്​. ബൈക്കിനെ കൂടുതൽ ആകർഷകമാക്കുന്ന ഗ്രാഫിക്​സാണ്​ നൽകിയിരിക്കുന്നത്​.

എൻജിനിൽ മാറ്റങ്ങളൊന്നും യമഹ വരുത്തിയിട്ടില്ല. 321 സി.സി ട്വിൻ സിലിണ്ടർ ലിക്വുഡ്​ കൂൾ എൻജിനാണ്​ ബൈക്കി​​​െൻറ ഹൃദയം. 41 ബി.എച്ച്​.പി പവർ 10,750 ആർ.പി.എമ്മിലും 29.6 എൻ.എം ടോർക്കും 9,000 ആർ.പി.എമ്മിലും ഇതിലും നിന്ന്​ പ്രതീക്ഷിക്കാം. എ.ബി.എസ്​ ഉൾപ്പടെയുള്ള സുരക്ഷ സൗകര്യങ്ങളും ബൈക്കിൽ ഒരുക്കിയിട്ടുണ്ട്​. ആറ്​ സ്​പീഡ്​ ഗിയർബോക്​സാണ്​ നൽകിയിരിക്കുന്നത്​.

Tags:    
News Summary - Auto Expo 2018: 2018 Yamaha YZF-R3 Launched In India, Priced At ₹ 3.48 Lakh-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.