തിരുവനന്തപുരം: ചെക്പോസ്റ്റുകളിലും ആർ.ടി.ഒ ഒാഫിസുകളിലും ഫാസ്ടാഗ് കൗണ്ടറുകൾ ആരംഭിക്കാൻ ആേലാചന. ഇത് സംബന്ധിച്ച നിർദേശം മോേട്ടാർ വാഹനവകുപ്പ് സർക്കാറിന് സമർപ്പിച്ചു.
സംസ്ഥാനത്തെ എല്ലാ ആർ.ടി.ഒ ഒാഫിസുകളിലും സംവിധാനം ഏർപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഫാസ്ടാഗ് ലഭ്യമാക്കുന്നതിന് രണ്ട് തരം രീതിയാണ് നിലവിലുള്ളത്. രേഖകൾ ഒാൺലൈനായി നൽകി അപേക്ഷിക്കലും രണ്ടാമത്തേത് കൗണ്ടറുകളിെലത്തി നേരിട്ടുവാങ്ങലും. ഇതിൽ ഏത് രീതി സ്വീകരിക്കണമെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
ഇക്കാര്യം സർക്കാർ തീരുമാനത്തിന് അനുസരിച്ച് നടപടി സ്വീകരിക്കും. ഫാസ്ടാഗിനായി ആർ.ടി.ഒകളിലും ചെക്പോസ്റ്റുകളിലും മറ്റ് ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ട ആവശ്യമില്ലെന്നാണ് മോേട്ടാർ വാഹനവകുപ്പിെൻറ വിലയിരുത്തൽ.
ജനുവരി 15 മുതലാണ് ടോൾ പ്ലാസകളിൽ ഫാസ്ടാഗ് വഴിയുള്ള ടോൾ പിരിവ് പ്രാബല്യത്തിൽ വരുന്നത്. നേരത്തേ രണ്ട് വട്ടം തീയതി നീട്ടിയിരുന്നു. നിലവിൽ സംസ്ഥാനത്ത് 30 ശതമാനം വാഹനങ്ങളിലെ ഫാസ്ടാഗുള്ളൂ. പുതിയ വാഹനങ്ങളിൽ ഷോറൂമിൽനിന്ന് തന്നെ ഫാസ്ടാഗ് ഘടിപ്പിച്ചിട്ടാണ് ഇറങ്ങുന്നത്. പഴയ വാഹനങ്ങളുടെ ഉടമകളാണ് വാങ്ങി ഘടിപ്പിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.