ലോക്ഡൗണിലും വേണം വാഹനപരിചരണം
ലോക്ഡൗണിനോട് സഹകരിച്ച് വീട്ടിലിരിക്ക ുമ്പോള്‍ വാഹനങ്ങളുടെ പരിചരണം മറക്കരുത്. 21 ദിവസത്തോളം അനങ്ങാതെ ഇരിക്കുന്നത് അ ല്ലെങ്കിൽ കിടക്കുന്നത് വാഹനങ്ങളെ പലവിധത്തിലും ബാധിക്കും. കരുതല്‍ കാലം പിന്നിട്ട് വ ഴിയിലേക്കിറങ്ങുമ്പോഴാകും ഇവ പണി തരുക.
എല്ലാ വാഹനങ്ങളും നാലഞ്ചു ദിവസം കൂടുേമ്പ ാൾ നിർബന്ധമായും സ്റ്റാർട്ട് ചെയ്യുകയും അൽപനേരം ആക്സിലറേറ്റർ നൽകി പ്രവർത്തി പ്പിക്കുകയും വേണം. ഇരു ചക്രമാണെങ്കിലും ഇടക്ക് ഒാടിക്കുന്നത് ഉത്തമമാണ്. ഇത് സ്റ്റാര്‍ട്ടിങ് സിസ്റ്റം കാര്യക്ഷമമാകാൻ അത്യാവശ്യമാണ്. ദിവസങ്ങളോളം നിശ്ചലമായി കിടക്കുന്നത് സ്റ്റാർട്ടിങ് മോട്ടോറില്‍ ക്ലാവ് പിടിക്കാനും തുടര്‍ന്ന് തകരാറിലാകാനും വഴിയൊരുക്കും. ബാറ്ററിയുടെ ആയുസ്സ് കൂട്ടാനും സ്റ്റാർട്ടിങ് സഹായിക്കും.
ബാറ്ററി ഇടക്കിടെ പരിശോധിക്കണം. ടെര്‍മിനല്‍ വൃത്തിയാക്കിയിടണം. ഇവിടം ദ്രവിക്കുമ്പോള്‍ ബാറ്ററിയിലെ ചാര്‍ജ് തീരാനും പിന്നീട് ചാര്‍ജ് ആവാതിരിക്കാനും സാധ്യതയുണ്ട്. എര്‍ത്ത് കൃത്യമായി പ്രവര്‍ത്തിക്കാത്ത സാഹചര്യവുമുണ്ടാകാം. അള്‍ട്ടര്‍നേറ്റര്‍ വഴി ചാര്‍ജിങ് തകരാറിലാവും.
എലിയെയും പേടിക്കണം
കാറുകൾ ഇൻറീരിയര്‍ പൂര്‍ണമായും വൃത്തിയാക്കിയ ശേഷമേ അടച്ചിടാവൂ. പ്രത്യേകിച്ചും എലിശല്യം ഉള്ളയിടമാണെങ്കില് ഭക്ഷണത്തിെൻറ അവശിഷ്ടങ്ങള്‍ കാറില്‍ ഇല്ലെന്ന് ഉറപ്പാക്കണം. എൻജിനിലെയും മറ്റും വയറിങ് ഹാര്‍നസ് എലി കരണ്ടുകളയാനുള്ള സാധ്യത വളരെ കൂടുതലാണ്.
നാളുകള്‍ക്കുശേഷം വാഹനം ഉപയോഗിക്കും മുമ്പ് എൻജിനിലെയും മറ്റും അലുമിനിയം, റബര്‍ പൈപ്പുകള്‍ ദ്രവിക്കുകയോ പൊട്ടല്‍ വീഴുകയോ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഇതിലൂടെ ലീക്ക് ഉണ്ടായേക്കാം. കൂളൻറും മറ്റും കടന്നുപോകുന്ന പൈപ്പുകള്‍ ലോഹഭാഗങ്ങളില്‍ ഘടിപ്പിച്ച ഭാഗത്ത് ക്ലാവ് പിടിച്ചേക്കാം.
വെറുതെ ചവിട്ടിയാൽ പോരാ
ദിവസങ്ങളോളം നിര്‍ത്തിയിടുമ്പോള്‍ ഹാൻഡ് ബ്രേക്ക് വലിച്ചിടരുത്. ഇങ്ങനെ ചെയ്താല്‍ ബ്രേക്ക് സ്റ്റക്ക് ആകാന്‍ സാധ്യതയുണ്ട്. വാഹനം ഗിയറിൽ ഇട്ടശേഷം ടയറിനടിയില്‍ കല്ലോ തടിയോ വെക്കുന്നതാവും നല്ലത്.
അഥവാ ബ്രേക്ക് സ്റ്റക്ക് ആയാല്‍ വാഹനം ഓടിച്ച് തുടങ്ങും മുമ്പ് ബ്രേക്ക് പലതവണ പമ്പ് ചെയ്ത് ചവിട്ടണം. ലൈനര്‍ അയഞ്ഞുവരാന്‍ ഇത് ഉപകരിക്കും. ഹാൻഡ് ബ്രേക്കിെൻറ പിടിത്തം പിന്‍ചക്രത്തില്‍ മാത്രമാണ്. ഇതിെൻറ കേബ്ളില്‍ പിടിച്ച് വലിച്ചും ബ്രേക്ക് പൂർവസ്ഥിതിയിലാക്കാം. വാഹനത്തിെൻറ അടിയില്‍ പിന് ചക്രത്തിെൻറ മുന്ഭാഗത്തുകൂടിയാവും ഈ കേബ്ള്‍ കടന്നുപോവുക.
ഫിൽറ്ററിൽ നോക്കൂ
വാഹനത്തിന് അകത്തെ പൊടിപടലങ്ങളും മറ്റും അടിയുന്ന സ്ഥലമാണ് എ.സിയുടെ ഫില്‍റ്ററും ഇവാപുലേറ്ററും. ഇതില്‍ അടിഞ്ഞ മാലിന്യങ്ങള്‍ ദ്രവിച്ച് എ.സി ഓണ്‍ ആക്കുമ്പോള്‍ ദുര്‍ഗന്ധം വമിച്ചേക്കാം. ഫില്‍റ്റര്‍ മാറ്റുകയാണ് പോംവഴി. ഗ്ലാസ് പൊക്കി അടച്ചുമൂടിയിട്ട വാഹനമാണെങ്കില്‍ യാത്രക്കുമുമ്പ് ഗ്ലാസുകള്‍ താഴ്ത്തി, വാതിലുകള്‍ തുറന്ന് ഫാന്‍ മുഴുവന്‍ വേഗത്തിലിട്ട് അകത്തെ വായു മുഴുവന്‍ പുറത്തുപോയി എന്ന് ഉറപ്പാക്കണം.
കാറ്റ് പോകാതിരിക്കാൻ
ടയറുകളിലെ മര്‍ദം കുറയുന്നുണ്ടോ എന്ന് നോക്കിയാല്‍ മാത്രം പോരാ. എന്നും ഒരേഭാഗംതന്നെ നിലത്ത് അമര്‍ന്നിരിക്കുന്നത് ആ ഭാഗത്തിന് കേട് വരുത്തിയേക്കാം. വാഹനം സ്റ്റാര്‍ട്ട് ആക്കുന്നതിനൊപ്പം മുന്നോട്ടും പിന്നോട്ടും അല്പം ഉരുട്ടുന്നത് ടയറിെൻറ ആരോഗ്യത്തിന് നല്ലതാണ്.
ഇന്ധനടാങ്കില്‍ അധിക മര്‍ദം ഉണ്ടെങ്കില്‍ വാഹനം സ്ർട്ടാവാന് ബുദ്ധിമുട്ട് കാണിച്ചേക്കാം. ഫ്യൂവല്‍ ക്യാപ് ഊരി ടാങ്കിലെ മര്‍ദം പുറത്തുകളയണം. ഈ സമയം ചെറിയ ശബ്ദത്തോടെ വായു പുറത്തേക്ക് പോകുന്നത് അറിയാനാവും. ഇന്ധനത്തിെൻറ മണം വാഹനത്തിനകത്ത് ഉണ്ടായേക്കാം. ഇന്ധന വിതരണ സംവിധാനത്തിലേക്ക് വായു കടക്കാന്‍ ഘടിപ്പിച്ച ബ്രീത്തര്‍ പൈപ്പ് അടഞ്ഞാലും ഇന്ധനത്തിെൻറ മണം ഉണ്ടാവും. നിര്‍ത്തിയിട്ട വാഹനങ്ങളുടെ ഈ കുഴലില്‍ ചെറിയ പ്രാണികള്‍ കൂടുകൂട്ടാന്‍ സാധ്യത ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.