മാരുതി സുസുകി വാഗൺ ആർ

ബലേനോയെ പിന്നിലാക്കി വാഗൺ ആർ; ബെസ്റ്റ് സെല്ലിങ് ഹാച്ച്ബാക്കിൽ ആദ്യ നാല് സ്ഥാനവും മാരുതിക്ക്

ഇന്ത്യൻ വിപണിയിലെ മികച്ച ഹാച്ച്ബാക്ക് വാഹനമായി മാരുതി സുസുകി വാഗൺ ആർ ജൈത്രയാത്ര തുടരുന്നു. 2025 ആഗസ്റ്റിൽ ബെസ്റ്റ് സെല്ലിങ് ഹാച്ച്ബാക്ക് വാഹനമായി ഒന്നാംസ്ഥാനത്താണ് വാഗൺ ആർ സ്ഥാനം പിടിച്ചത്. ഇത് മാരുതിയുടെ തന്നെ ബലേനോയെ പിന്നിലാക്കാൻ വാഗൺ ആറിന് സാധിച്ചു. ബെസ്റ്റ് സെല്ലിങ് ഹാച്ച്ബാക്ക് വാഹനത്തിൽ രണ്ടാം സ്ഥാനത്താണ് ബലേനോ.

2025 ആഗസ്റ്റിൽ 14,552 യൂനിറ്റ് വാഹനങ്ങൾ വിൽപ്പന നടത്തിയാണ് മാരുതിയുടെ വാഗൺ ആർ ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ ഒന്നാം സ്ഥാനം നിലനിർത്തിയത്. തൊട്ടുപിറകിൽ 12,549 യൂനിറ്റ് വാഹനങ്ങൾ നിരത്തുകളിൽ എത്തിച്ച ബലേനോ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഇത് ജൂലൈ മാസവുമായി താരതമ്യം ചെയ്യുമ്പോൾ 46 യൂനിറ്റ് അധികം വിൽക്കാൻ ബലേനോക്ക് കഴിഞ്ഞു. മാരുതി വാഹനനിരയിൽ മൂന്നാം സ്ഥാനം സ്വിഫ്റ്റിനാണ്. 12,385 യൂനിറ്റുകളാണ് സ്വിഫ്റ്റ് ആഗസ്റ്റിൽ വിറ്റത്. ഇത് ജൂലൈ മാസവുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്.

മാരുതിയുടെ വാഹനനിരയിൽ ആൾട്ടോ കാറാണ് നാലാം സ്ഥാനത്ത്. 2025 ആഗസ്റ്റിൽ 5,520 യൂനിറ്റ് കാറുകൾ വിൽക്കാൻ മാരുതിക്ക് കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ ആഗസ്റ്റ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ 35 ശതമാനത്തിന്റെ ഇടിവും ആൾട്ടോയിൽ രേഖപ്പെടുത്തുന്നുണ്ട്.

ആഗസ്റ്റ് മാസത്തിലെ വിൽപ്പനയിൽ ആദ്യ നാല് സ്ഥാനങ്ങൾ മാരുതി സ്വന്തമാക്കിയപ്പോൾ അഞ്ചാം സ്ഥാനം ടാറ്റ തിയാഗോ സ്വന്തമാക്കി. 5,250 യൂനിറ്റ് വാഹനങ്ങളാണ് ടാറ്റ നിരത്തുകളിൽ എത്തിച്ചത്. ആറാം സ്ഥാനത്ത് 5,102 യൂനിറ്റുകളുമായി ടൊയോട്ട ഗ്ലാൻസയും ഏഴാം സ്ഥാനത്ത് 3,959 യൂനിറ്റുകളുമായി ടാറ്റ അൾട്രോസും എട്ടാം സ്ഥാനത്ത് 3,908 യൂനിറ്റുകളുമായി ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 യഥാക്രമം സ്ഥാനം പിടിച്ചു. 3,634 യൂനിറ്റുകൾ വിൽപ്പന നടത്തി ഹ്യുണ്ടായ് ഐ 20 ഒമ്പതാം സ്ഥാനത്തും 2,097 യൂനിറ്റ് എന്ന റെക്കോഡ് നേട്ടത്തിൽ മാരുതി ഇഗ്‌നിസ് പത്താം സ്ഥാനവും നിലനിർത്തി.

Tags:    
News Summary - Wagon R breaks Baleno's record; Maruti takes top four spots in best-selling hatchback

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.