1.രൂപമാറ്റം വരുത്തിയ ബൈക്കിൽ സഞ്ചരിക്കുന്ന പെൺകുട്ടിയുടെ സമൂഹമാധ്യമങ്ങളിൽ വൈറലായ ചിത്രം 2. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പിഴ ഈടാക്കുന്നു
കൊല്ലം: െചത്ത് സ്റ്റൈലിൽ അടിപൊളി പാട്ടിെൻറ അകമ്പടിയോടെ ബൈക്കിലൊന്ന് കറങ്ങിയതേയുള്ളൂ; ഏമാന്മാർ വീട്ടിലെത്തി വിവരങ്ങൾ അന്വേഷിച്ചു.
എല്ലാം ശരിയാണെന്ന് അറിഞ്ഞപ്പോൾ പോകാൻനേരം പിഴ അടയ്ക്കാനുള്ള രസീതും നൽകി... ബൈക്കോടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായപ്പോൾ ഇത്ര വലിയ പൊല്ലാപ്പാകുമെന്ന് മങ്ങാട് സ്വദേശിനിയായ പെൺകുട്ടി അറിഞ്ഞില്ല.
'എൻ കരളിൽ താമസിച്ചാൽ.. രാക്ഷസി...' പാട്ടിെൻറ അകമ്പടിയോടെ മഞ്ഞനിറമുള്ള ബൈക്കിൽ അതേനിറമുള്ള വേഷമണിഞ്ഞാണ് പെൺകുട്ടി വിഡിയോയിലെത്തിയത്.
കൊല്ലം ഫാത്തിമ കോളജിന് മുന്നിലെ റോഡിലൂടെ സഞ്ചരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അതിനെക്കാൾ വേഗത്തിൽ മോട്ടോർ വാഹനവകുപ്പിൽ പരാതിയെത്തി. 18 വയസ്സ് തികയാത്ത പെൺകുട്ടി രൂപമാറ്റം വരുത്തിയ ബൈക്കിൽ അഭ്യാസപ്രകടനം നടത്തുന്നെന്നായിരുന്നു പരാതി.
ഹെൽമറ്റ് ധരിച്ചിട്ടില്ല, ബൈക്കിന് സൈഡ് മിറർ ഇല്ല എന്നതുൾെപ്പടെ കൂടുതൽ പരാതികൾ വന്നതോടെ സംഭവം അന്വേഷിക്കാൻ കൊല്ലം എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ഡി. മഹേഷ് എം.വി.ഐ സുമോദ് സഹദേവനെ ചുമതലപ്പെടുത്തി.
രജിസ്ട്രേഷൻ നമ്പരിലൂടെ ബൈക്കിെൻറ ഉടമ കൊല്ലം പുന്തലത്താഴം സ്വദേശിയായ യുവാവാണെന്ന് കണ്ടെത്തി. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ യുവാവിെൻറ വീട്ടിലെത്തിയശേഷം ബൈക്കോടിച്ച പെൺകുട്ടിയെ വിളിച്ചുവരുത്തി.
ലൈസൻസുണ്ടോ എന്നായിരുന്നു ആദ്യ പരിശോധന. ഗിയറില്ലാത്ത സ്കൂട്ടർ ഓടിക്കുന്നതിനുള്ള ലൈസൻസുണ്ടെന്ന് കണ്ടെത്തി. ഇതുപയോഗിച്ച് ഗിയറുള്ള ബൈക്ക് ഓടിച്ചതിന് 10000, ബൈക്ക് രൂപമാറ്റം വരുത്തിയതിന് 10000, ഹെൽമറ്റില്ലാതെ ബൈക്കോടിച്ചതിന് 500 രൂപയും ചേർത്ത് 20,500 രൂപ പിഴ അടയ്ക്കാൻ ചെക്ക് റിപ്പോർട്ട് ഉദ്യോഗസ്ഥർ കൈമാറി.
ബൈക്കിെൻറ ആർ.സി ബുക്കും ലൈസൻസും പിടിച്ചെടുത്തു. 15 ദിവസത്തിനകം കൊല്ലം ആർ.ടി.ഒക്ക് മുന്നിൽ ഹിയറിങ്ങിന് ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.