ഇതാണ് ടാറ്റ ഹാരിയർ ഇ.വിക്ക് അനുയോജ്യമായ റോഡ്; പരസ്യത്തിലും വൈവിധ്യമായി ടാറ്റ മോട്ടോർസ്

രാജ്യത്തെ റോഡ് ഗതാഗത സംവിധാനത്തിൽ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് റോഡുകളിലെ ഗർത്തങ്ങളാണ്. അത്തരം ഗർത്തങ്ങൾ പരസ്യമാക്കി ഇലക്ട്രിക് കാറിന് പ്രൊമോഷൻ നൽകുകയാണ് ടാറ്റ മോട്ടോർസ്. ടാറ്റ മോട്ടോർസ് ജൂൺ മൂന്നിന് രാജ്യത്ത് അവതരിപ്പിച്ച ഇലക്ട്രിക് ഓൾ-വീൽ ഡ്രൈവ് വാഹനമായ ഹാരിയർ.ഇ.വിക്ക് നൽകിയ പ്രൊമോഷനാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

പൂർണമായും തകർന്നൊരു നാലുവരി പാതയാണ് ചിത്രത്തിൽ കാണുന്നത്. ഇതിന്റെ ഒരു സൈഡിൽ ഒരു വരിയിൽ മാത്രമായാണ് വാഹനങ്ങൾ കടന്നുപോകുന്നത്. മറുവശം പൂർണമായും തകർന്നിരിക്കുകയാണ്. ഇവിടെയാണ് ടാറ്റ ഹരിയാർ ഇ.വിയുടെ പരസ്യത്തോടെ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുള്ളത്. ചിത്രം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ വൈറലായതോടെ കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ മെൻഷൻ ചെയ്ത സിറ്റിസൺ പോസ്റ്റുകൾ റീഷെയർ ചെയ്തു.


മോശം റോഡിലേക്കിറങ്ങുന്ന വാഹനങ്ങൾ തടയുന്നതിനായി സ്ഥാപിച്ചിട്ടുള്ള ബാരികേടിലാണ് ടാറ്റായുടെ ഇത്തരത്തിലുള്ള പരസ്യം. പരസ്യത്തെ എതിർത്തും അനുകൂലിച്ചും നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. കുറഞ്ഞ ബജറ്റിൽ മികച്ചരീതിയിൽ പരസ്യം ചെയ്തതിന് അഭിനന്ദങ്ങങ്ങളും ഇത്തരം പരസ്യങ്ങൾ മാർക്കറ്റിങ് ചെയ്യുന്നത് അധാർമ്മികമാണെന്നും ആളുകൾ പോസ്റ്റ് ചെയ്തു.

ടാറ്റ ഹരിയാർ.ഇ.വി

2025ലെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിലാണ് ഹാരിയർ ഇ.വി ആദ്യമായി പ്രദർശിപ്പിച്ചത്. ടാറ്റ സഫാരി സ്‌ട്രോം 2018 മോഡലിനെ തിരിച്ചുവിളിച്ച കമ്പനി പകരക്കാരനായി ഇറക്കിയത് ഹാരിയാറിനെയാണ്. പ്രധാനമായും പവർ കാര്യക്ഷമത കിണക്കിലെടുത്ത് നിർമിച്ചിരിക്കുന്ന ഇ.വിയിൽ ഡ്യൂവൽ മോട്ടോറാണ് സജ്ജീകരിച്ചിരിക്കുന്നത്. 75kWh ബാറ്ററി പാക്കാണ് ഹാരിയറിന്റെ കരുത്ത്. ഇത് 500 എൻ.എം പീക്ക് ടോർക്കും ഉൽപാദിപ്പിക്കും. കൂടാതെ ബാറ്ററി ഹീറ്റാകാതെ സൂക്ഷിക്കാൻ ലിക്വിഡ് കൂൾഡ് മോട്ടോറും ഉൾപെടുത്തിയിട്ടുണ്ട്.


നോർമൽ മോഡ്, സാൻഡ് മോഡ്, മഡ് റൂട്സ് മോഡ്, സ്നോ-ഗ്രാസ് മോഡ്, റോക്ക് ക്രോൾ മോഡ്, എന്നിവ കൂടാതെ ഈ അഞ്ച് മോഡുകളും നമ്മുടെ ഇഷ്ട്ടാനുസരണം നിയന്ത്രിക്കാനുള്ള ഒരു മാനുവൽ മോഡ് ഉൾപ്പെടെ ആറ് ഡ്രൈവിങ് മോഡുകളോടെയാണ് ടാറ്റ ഹാരിയർ.ഇ.വി വിപണിയിൽ എത്തിയത്. 12.3-ഇഞ്ച് ഹർമൻ ഇൻഫോടൈന്മെന്റ് സിസ്റ്റം, 10.25-ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ്സ് ആൻഡ്രോയിഡ് ഓട്ടോ ആൻഡ് ആപ്പിൾ കാർപ്ലേ, പ്രീമിയം ജെ.ബി.എൽ സൗണ്ട് സിസ്റ്റം, ഡ്യൂവൽ-സോൺ ക്ലൈമറ്റ് കണ്ട്രോൾ, വോയിസ്-അസ്സിസ്റ്റഡ് സൺറൂഫ് ആൻഡ് അഡ്വാൻസ്ഡ് കണക്ടഡ് കാർ ടെക് എന്നിവയും ഇന്റീരിയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വെഹിക്കിൾ-ടു-ലോഡ് (വി.2.എൽ), വെഹിക്കിൾ-ടു-വെഹിക്കിൾ (വി.2.വി) ചാർജിങ് സിസ്റ്റവും ഹാരിയർ.ഇ.വിയുടെ പ്രത്യേകതയാണ്. 

Tags:    
News Summary - This is the right road for Tata Harrier EV; Tata Motors is also diversifying in advertising

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.