ടിയാഗോ ആണ് ഇപ്പോ ഇന്ത്യൻ വിപണിയിലെ താരം. വൈദ്യുത വാഹന രംഗത്ത് ഈ വാഹനം തരംഗമായി മാറിയിട്ടുണ്ട്. ടിയാഗോ ഇ.വി, സി.എൻ.ജി വിഭാഗങ്ങളിലാണ് പുതിയ മോഡലുകൾ ടാറ്റ മോട്ടോഴ്സ് ഇന്ന് ഔദ്യോഗികമായി പുറത്തിറക്കിയത്. 4.69 ലക്ഷം മുതലാണ് എക്‌സ്-ഷോറൂം വില. നിലവിൽ മാർക്കറ്റിലുള്ള മോഡലിനേക്കാൾ നിരവധി മാറ്റങ്ങളുമായാണ് ടിയാഗോ വിപണിയിൽ എത്തുന്നത്.
വ്യത്യസ്തമായ എക്സ്റ്റീരിയർ ഡിസൈൻ, മാറ്റം വരുത്തിയ കാബിൻ, മികച്ച ഫീച്ചറുകൾ എന്നിവയോടെയാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. കാറിന്റെ മുൻ ഭാഗം ആകർഷകമാണ്. ഡി.ആർ.എൽ കളോ സംയോജിപ്പിച്ച സ്ലീക്ക് എൽ.ഇ.ഡി ഹെഡ് ലാമ്പുകളും പുനർ രൂപകൽപ്പന ചെയ്ത ബമ്പറുമാണ് പ്രധാന ആകർഷണം. 15 ഇഞ്ച് അലോയ് വീലുകൾക്ക് പുതിയ ഡിസൈൻ നൽകിയിട്ടുണ്ട്.
എൽ.ഇ.ഡി ടെയിൽ ലാമ്പുകൾ വാഹനത്തിന്റെ പിൻഭാഗത്തിന് കൂടുതൽ ഭംഗി നൽകുന്നു. നിറങ്ങളുടെ കാര്യത്തിലും പുതുമ കൊണ്ടുവന്നിട്ടുണ്ട്. പാംഗോങ് പൾസ്, വാരണാസി വൈബ്രൻസ്, സോബോ സർജ് എന്നീ നിറങ്ങളിലും വാഹനം ലഭ്യമാണ്. കാബിൻ മാറ്റങ്ങളോടെയാണ് വന്നത്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയും 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റമാണ് ഇതിൽ ആകർഷണമായിട്ടുള്ളത്.
വയർലെസ് ചാർജിങ്, 360 ഡിഗ്രി ക്യാമറ, ഓട്ടോ ഫോൾഡിങ് ഒ.ആർ.വി.എം, രണ്ട് നിരകളിലും യു.എസ്.ബി ടൈപ്പ്-സി പോർട്ടുകൾ എന്നീ ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആറ് എയർബാഗുകളാണ് സുരക്ഷക്കായി കാറിലുള്ളത്. ഇതിനൊപ്പം ബ്ലൈൻഡ് വ്യൂ മോണിറ്റർ, ക്രൂയിസ് കൺട്രോൾ, ഇ.എസ്.പി, ട്രാക്ഷൻ കൺട്രോൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ടിയാഗോ ഇ.വിയും ടിയാഗോ സി.എൻ.ജിയും അവതരിപ്പിച്ചിട്ടുണ്ട്. ടിയാഗോ ഇ.വിക്ക് 4.69 ലക്ഷം മുതലാണ് വില ആരംഭിക്കുന്നത്. ടിയാഗോയുടെ സി.എൻ.ജി പതിപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 5.79 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.