പ്രതീകാത്മക ചിത്രം 

റോയൽ ബഹ്‌റൈൻ കോൺകോഴ്‌സ്; ലോകോത്തര ആഢംബര കാറുകളെല്ലാം ഒരു കുടകീഴിൽ

മനാമ: ലോകോത്തര ആഡംബര കാറുകളെ ഒരു കുടകീഴിൽ അണിനിരത്തുന്ന റോയൽ ബഹ്‌റൈൻ കോൺകോഴ്‌സ് പ്രദർശന മേളക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി ബഹ്‌റൈൻ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ഈ അന്താരാഷ്ട്ര പ്രദർശനമേള ബഹ്‌റൈനിലെ റോയൽ ഗോൾഫ് ക്ലബ്ബിൽ അരങ്ങേറുന്നത്. നവംബർ 7, 8 തീയതികളിലാണ് പരുപാടി നടക്കുക. പ്രദർശനമേളയുടെ ടിക്കറ്റുകൾ http://royalconcours.com/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

കാലാതീതമായ ക്ലാസിക് കാറുകൾ മുതൽ ആധുനിക ഇതിഹാസ കാറുകൾ വരെയുള്ള 90 ലോകോത്തര ആഢംബര കാറുകൾ അണിനിരക്കും. ഇതിന് പുറമെ, ജി.സി.സി. രാജ്യങ്ങളിലെ കാർ ക്ലബ്ബുകളിൽ നിന്നുള്ള 300ലധികം വാഹനങ്ങളും പ്രദർശനത്തിന് ഉണ്ടാകും. അതിവിശിഷ്ടമായ ഒരു രാജകീയ പശ്ചാത്തലത്തിൽ വാഹനങ്ങളുടെ പൈതൃകത്തെ ആഘോഷിക്കുന്ന ഒരു തനതായ വേദിയാണ് റോയൽ ബഹ്‌റൈൻ കോൺകോഴ്‌സ്. ലോകമെമ്പാടുമുള്ള വാഹന പ്രേമികളും കളക്ടർമാരും വിദഗ്ദ്ധരും പരിപാടിയിൽ സംഗമിക്കും.

രണ്ട് ദിവസത്തെ പരിപാടിയിൽ നവംബർ 7-ന് നടക്കുന്ന 'ദി ഗ്രാൻഡ് അറൈവൽ' ആണ് പ്രധാന ആകർഷണം. തുടർന്ന് രണ്ട് ദിവസം നീണ്ടുനിൽക്കുന്ന കാർ പ്രദർശനം, അവാർഡ് ദാന ചടങ്ങുകൾ എന്നിവ ഉണ്ടാകും. പരിപാടിയോടെ, യു.എസിലെയും യൂറോപ്പിലെയും പ്രമുഖ അന്താരാഷ്ട്ര കോൺകോഴ്‌സ് ഇവൻറുകളുടെ നിരയിലേക്ക് റോയൽ ബഹ്‌റൈൻ കോൺകോഴ്‌സും എത്തിച്ചേരും.

പ്രശസ്തമായ അന്താരാഷ്ട്ര കോൺകോർസ് ഇവന്റുകളുടെ പട്ടികയിലേക്ക് റോയൽ ബഹ്‌റൈൻ കോൺകോർസ് ഇതോടെ സ്ഥാനം നേടും. ഇത് സംസ്കാരം, ആഢംബരം, അന്തർദേശീയ പ്രശസ്തി എന്നിവയുടെ കേന്ദ്രമെന്ന നിലയിൽ ബഹ്‌റൈന്റെ വളരുന്ന ഖ്യാതിക്ക് അടിവരയിടുന്ന ഒന്നാണ്. ഫോർമുല 1 ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്സിന്റെ ആസ്ഥാനമായ ഈ രാജ്യം സന്ദർശകർക്ക് പരമ്പരാഗത ആതിഥ്യമര്യാദയും ആഢംബര യാത്രാ അനുഭവവും പ്രധാനം ചെയ്യും. നിലവിൽ ടിക്കറ്റുകൾ പരിമിതമായ എണ്ണത്തിൽ ലഭ്യമാണ്. ബഹ്‌റൈന്റെ സാമൂഹിക-സാംസ്കാരിക കലണ്ടറിലെ ഈ സുപ്രധാന അവസരം നേരിട്ടറിയാൻ അതിഥികൾക്ക് നേരത്തെ ടിക്കറ്റുകൾ ഉറപ്പാക്കാം.

Tags:    
News Summary - Royal Bahrain Concours; All the world's luxury cars under one roof

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.