'BE 6 ബാറ്റ്മാൻ എഡിഷൻ' ഡെലിവറി ആരംഭിച്ച് മഹീന്ദ്ര

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ സൂപ്പർ ഇ.വി വാഹനമായ BE 6ന്റെ ബാറ്റ്മാൻ എഡിഷൻ ഡെലിവറികൾ ആരംഭിച്ച് കമ്പനി. ഡി.സി സൂപ്പർ ഹീറോ വിഭാഗത്തിൽ ബാറ്റ്മാൻ എഡിഷൻ ആയിട്ടാണ് മഹീന്ദ്ര BE 6നെ വിപണിയിൽ അവതരിപ്പിച്ചത്. അന്താരാഷ്ട്ര ബാറ്റ്മാൻ ദിനമായ സെപ്റ്റംബർ 20 മുതൽ വാഹനം ഡെലിവറി ചെയ്യുമെന്ന് മഹീന്ദ്ര അറിയിച്ചതിന്റെ ഭാഗമായാണ് ആദ്യ 16 യൂനിറ്റ് വാഹനങ്ങളാണ് ബുക്കിങ് പൂർത്തീകരിച്ചവർക്ക് നൽകിയത്.

മുംബൈയിൽ നടന്ന ചടങ്ങിലാണ് വാഹനത്തിന്റെ ആദ്യ ഡെലിവറികൾ കമ്പനി നടത്തിയത്. 100 അതിഥികൾ പങ്കെടുത്ത പരിപാടിയിൽ സിനിമാതാരം സണ്ണി സിങ്, ആകാംക്ഷ സിങ് എന്നിവർ മുഖ്യ അതിഥികളായി എത്തി. BE 6 ബാറ്റ്മാൻ എഡിഷൻ 79 kWh ബാറ്ററി പാക്ക് ത്രീ വകഭേദത്തിലാണ് വിപണിയിൽ എത്തുന്നത്. ഇത് ഒറ്റചാർജിൽ 682 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുണ്ട്. BE 6 ബാറ്റ്മാൻ എഡിഷനിൽ 285 ബി.എച്ച്.പി കരുത്തും 380 എൻ.എം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള മോട്ടോറാണ് മഹീന്ദ്ര സജ്ജീകരിച്ചിരിക്കുന്നത്.

ആഗസ്റ്റ് 23 മുതൽ ബുക്കിങ് ആരംഭിച്ച എസ്.യു.വിക്ക് 27.79 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. സംവിധായകാൻ ക്രിസ്റ്റഫർ നോളൻ നിർമിച്ച 'The Dark Knight Trilogy' അടിസ്ഥാനമാക്കിയുള്ള ഡിസൈനാണ് ബാറ്റ്മാൻ എഡിഷനിൽ ഉപയോഗിച്ചിട്ടുള്ളത്. നേരത്തെ 300 യൂനിറ്റുകൾ മാത്രമേ നിർമിക്കുകയൊള്ളു എന്ന് പ്രഖ്യാപിച്ച മഹീന്ദ്ര ഉപഭോക്താക്കളുടെ ഉയർന്ന ഡിമാൻഡോടെ 999 യൂനിറ്റുകളാക്കി നിർമാണം വർധിപ്പിച്ചു. ഡോറുകളിൽ കസ്റ്റം ചെയ്ത ബാറ്റ്മാൻ ഡീക്കൽ, 20 ഇഞ്ച് അലോയ് വീലുകൾ, ആൽകമി-ഗോൾഡ് പെയിന്റ് ചെയ്ത സസ്‌പെൻഷൻ എലമെന്റുകൾ, ബ്രേക്ക് കാലിപ്പറുകൾ എന്നിവ ഉപയോഗിച്ച് ബിഇ 6 ബാറ്റ്മാൻ എഡിഷൻ സാറ്റിൻ ബ്ലാക്ക് പെയിന്റ് സ്കീമിലാണ് BE 6 ബാറ്റ്മാൻ എഡിഷൻ നിരത്തുകളിൽ എത്തുന്നത്. 

Tags:    
News Summary - Mahindra begins deliveries of 'BE 6 Batman Edition'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.