സൂപ്പർ ഫീച്ചറുകളുമായി ചൈനീസ്​ വൈദ്യുത ബൈക്ക്; ഒറ്റ ചാർജിൽ 470 കിലോമീറ്റർ ഒാടും​

ചൈനീസ്​ വാഹന നിർമാതാക്കളായ ഇവോക്​​ മോ​േട്ടാർ സൈക്​ൾസ്​ തങ്ങളുടെ ഏറ്റവും പുതിയ വൈദ്യുത ബൈക്കി​െൻറ വിശേഷങ്ങൾ പുറത്തുവിട്ടു. 'ഇവോക്​ 6061' എന്ന്​ പേരുള്ള ക്രൂയ്​സർ ബൈക്ക്​ ഒറ്റ ചാർജിൽ സിറ്റിയിൽ 470 കിലോമീറ്ററും ഹൈവേയിൽ 230 കിലോമീറ്ററും സഞ്ചരിക്കുമെന്നാണ്​ അവകാശവാദം.

പരമാവധി വേഗം മണിക്കൂറിൽ 230 കിലോമീറ്ററാണ്​. 120 കിലോവാട്ട്​ അഥവാ 161 ബി.എച്ച്​.പി കരുത്ത്​ ഉൽപ്പാദിപ്പിക്കുന്ന ലിക്വിഡ്​ കൂൾഡ്​ ഇലക്​ട്രിക്​ മോ​േട്ടാർ ആണ്​ ബൈക്കിന്​ കരുത്ത്​ പകരുന്നത്​. ഡ്യ​ൂകാട്ടി ദിയവേൽ 1260, ട്രയംഭ്​ റോക്കറ്റ്​ തുടങ്ങി വാഹന ലോകത്തെ വമ്പന്മാരോട്​ കിടപിടിക്കുന്നതാണ്​ ഇവോകി​െൻറ പേപ്പറിലെ ശക്​തി.


ഹാർലി ഡേവിഡ്​സണി​െൻറ ലൈവ്​ വയർ പോലുള്ള വൈദ്യുത ബൈക്കുകൾക്ക്​ സമാനമായ പ്രത്യേകതകളും ഇവോകിനുണ്ട്​. ഡി.സി ഫാസ്​റ്റ്​ ചാർജർ ഉപയോഗിച്ച്​ 15 മിനുട്ട്​​കൊണ്ട്​ 80 ശതമാനം ബാറ്ററി ചാർജ്​ ചെയ്യാനാകും. ചൈനക്ക്​ പുറത്ത്​ ബൈക്ക്​ ആദ്യം എത്തുക അമേരിക്കയിലാകും. 2021 മോഡലിൽപെട്ട 100 ബൈക്കുകളാണ്​ വിറ്റഴിക്കുക. 24,995 ഡോളർ അഥവാ 18.75 ലക്ഷം രൂപയാണ്​ വില. ഇന്ത്യയിൽ ഇവോക്​ എന്നെത്തുമെന്ന്​ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.