എർലിങ് ഹാലാൻഡ്

യൂറോപ്പിലെ മികച്ച സ്‌ട്രൈക്കർക്ക് ആഡംബര കാറുകളോടുള്ള പ്രിയം കൂടുന്നു; പുത്തൻ ലംബോർഗിനി സ്വന്തമാക്കി താരം

മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എർലിങ് ഹാലൻഡിന് ആഡംബര കാറുകളോടുള്ള കമ്പം കൂടുന്നു. പുതിയതായി ഒരു ലംബോർഗിനി ഗാരേജിൽ എത്തിച്ചതോടെ താരത്തിൻ്റെ കാർ ശേഖരത്തിൻ്റെ ആകെ മൂല്യം ഏകദേശം 10.5 കോടി രൂപയായി (10.5 മില്യൺ പൗണ്ട്). ഈ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്ന ഹാലൻഡ്, തൻ്റെ കരിയറിലെ മികച്ച ഫോമിന് പുതിയൊരു സമ്മാനമായാണ് പുത്തൻ ലംബോർഗിനി സ്വന്തമാക്കിയത്.

ഹാലൻഡിന്റെ ആഡംബര വാഹന നിരയിലെ ഏറ്റവും പുതിയ അതിഥി, 2.5 ലക്ഷം പൗണ്ട് (ഏകദേശം 2.5 കോടി രൂപ) വിലമതിക്കുന്ന 'ലംബോർഗിനി ഹുറാകാൻ സ്റ്റെറാറ്റോ' (Lamborghini Huracán Sterrato) ആണ്. മാറ്റ് ഗ്രീൻ നിറത്തിലുള്ള ഈ സൂപ്പർ കാറിന്റെ 5.2-ലിറ്റർ V10 എൻജിൻ 8,000 ആർ.പി.എമിൽ 610 സി.വി (449 kW) 6,500 ആർ.പി.എമിൽ 560 എൻ.എം ടോർക്കും ഉത്പാദിപ്പിക്കും. 0-100 വരെ എത്താൻ 3.4 സെക്കണ്ട് മാത്രമെടുക്കു8ന്ന വാഹനത്തിന്റെ ഉയർന്ന വേഗത 260 km/h ആണ്. ഓഫ്-റോഡ് ഉപയോഗത്തിനായി രൂപകൽപ്പന ചെയ്‌ത സ്റ്റെറാറ്റോ ആകെ 1,499 എണ്ണമാണ് നിർമിച്ചിട്ടുള്ളത്.

ഹാലൻഡിന്റെ ഗാരേജിലെ മറ്റ് വാഹനങ്ങൾ

  • ബുഗാട്ടി ടൂർബില്ലൺ (Bugatti Tourbillion) - £4 മില്യൺ (4 കോടി): താരത്തിൻ്റെ ഏറ്റവും വിലയേറിയ കാർ, ലോകത്ത് 250 എണ്ണം മാത്രം. 0-62 കിലോമീറ്റർ വേഗത 2 സെക്കൻ്റിൽ കൈവരിക്കും.
  • മെഴ്‌സിഡസ് AMG-ONE - £2.7 മില്യൺ (2.7 കോടി): ലോകത്ത് 275 എണ്ണം മാത്രം നിര്മിച്ചിട്ടുള്ളൂ.
  • ഫെരാരി മോൻസ SP2 (Ferrari Monza SP2) - £2.5 മില്യൺ (2.5 കോടി): 499 എണ്ണം മാത്രം നിർമിക്കപ്പെട്ട ക്ലാസിക് മോഡൽ.
  • ഫെരാരി 812 കോംപെറ്റിഷിയോൺ അപേർട്ട - £1.9 മില്യൺ (1.9 കോടി)
  • ഫെരാരി 812 സൂപ്പർഫാസ്റ്റ് - £320,000 (3.2 കോടി): മഞ്ഞ നിറത്തിലുള്ള കൺവെർട്ടിബിൾ മോഡൽ.
  • ലംബോർഗിനി ഹുറാകാൻ സ്റ്റെറാറ്റോ - £250,000 (2.5 കോടി): ഏറ്റവും പുതിയ വാഹനം, ഓഫ്-റോഡിനായി രൂപകൽപ്പന ചെയ്തത്.
  • റോൾസ് റോയ്‌സ് കള്ളിനൻ (Rolls-Royce Cullinan) - £450,000 (4.5 കോടി)
  • ആസ്റ്റൺ മാർട്ടിൻ DBX 4x4 - £350,000 (3.5 കോടി)

എർലിങ് ഹാലൻഡിന്റെ വരുമാനം

വില എത്രയാണെങ്കിലും ഹാളണ്ടിനെ സംബന്ധിച്ചിടത്തോളം അതൊന്നും ഒരു വിഷയമല്ല. കാരണം, താരം ഒരാഴ്ചത്തെ ശമ്പളമായും ബോണസായും നേടുന്നത് ഏകദേശം 8.65 ലക്ഷം പൗണ്ടാണ് (ഏകദേശം 8.65 കോടി രൂപ). പുതിയ കരാർ പ്രകാരം ഈ തുക ഒരു മില്യൺ പൗണ്ടിന് അടുത്ത് എത്തിയിട്ടുണ്ട്.

Tags:    
News Summary - Europe's best striker's love for luxury cars grows; star acquires new Lamborghini

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.