പ്രതീകാത്മക ചിത്രം
ഇന്ധന ഉപയോഗവും മലിനീകരണതോതും കുറക്കുക എന്ന ലക്ഷ്യത്തിൽ രാജ്യത്ത് നടപ്പിലാക്കിയ 'കോർപ്പറേറ്റ് ആവറേജ് ഫ്യൂവൽ എഫിഷെൻസിയുടെ' (കെ.എ.എഫ്.ഇ) അടുത്തഘട്ടത്തിലേക്കുള്ള കരട് നിയമങ്ങൾ സർക്കാർ പുറത്തിറക്കി. കെ.എ.എഫ്.ഇ 3 എന്നറിയപ്പെടുന്ന ഈ കരട് രൂപം 2027 ഏപ്രിൽ മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിനെ അടിസ്ഥാനമാക്കിയാണ് പുറത്തിറക്കിയത്.
ഇത് നിർദ്ദിഷ്ട്ട പെട്രോൾ ചെറു കാറുകൾക്ക് ആശ്വാസകരവും ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾക്ക് ശക്തമായ പ്രോത്സാഹനങ്ങളും വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇതോടൊപ്പം ഫ്ലീറ്റ്-വൈഡ് (കാർബൺ ഡൈഓക്‌സൈഡ്) ലക്ഷ്യങ്ങൾ ക്രമേണ കർശനമാക്കുമെന്നും കരട് രൂപത്തിൽ പ്രതിപാദിക്കുന്നുണ്ട്.
ഓരോ വാഹനനിർമാതാക്കളുടെയും ഇന്ധനക്ഷമത അവരുടെ വാഹനങ്ങളുടെ ശരാശരി ഭാരവുമായി ബന്ധിപ്പിക്കുന്നതാണ് കെ.എ.എഫ്.ഇ കരട് രൂപം. 2028 സാമ്പത്തിക വർഷംമുതൽ 2032 സാമ്പത്തിക വർഷംവരെ ഓരോ വർഷവും അടിസ്ഥാന മാനദണ്ഡങ്ങൾ കർശനമാക്കും. ഇത് നിർമാതാക്കളുടെ ഇന്ധന ഉപഭോഗവും മലിനീകരണതോതും കുറക്കുന്നുണ്ടെന്നും സർക്കാർ ഉറപ്പാക്കും.
ഒരു നിശ്ചിത എമിഷൻ പരിധിക്ക് പകരം വാഹനങ്ങളുടെ ഭാരം അടിസ്ഥാനമാക്കി പുതിയ സമീപനം സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. അതിനായി ടാർഗെറ്റ് = 0.002 (W – 1170) + c എന്നൊരു ഫോർമാറ്റും സർക്കാർ രൂപീകരിച്ചിട്ടുണ്ട്. ഇവിടെ W എന്നത് ശരാശരി ഫ്ലീറ്റ് മാസും C വർഷംതോറും മലിനീകരണം കുറയുന്ന അളവുമാണ്.
കോംപാക്ട് പെട്രോൾ മോഡലുകളിൽ കൂടുതൽ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള പരിതിയായി 4 മീറ്ററിൽ താഴെ നീളമുള്ളതും 909 കിലോഗ്രാം ഭാരമുള്ളതും 1,200 സിസിയിൽ താഴെയുള്ള എഞ്ചിനുകളുള്ളതുമായ കാറുകൾ ഈ അനുകൂല്യത്തിന്റെ പരിധിയിൽ വരും.
വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനം അടിസ്ഥാനമാക്കി കാർബൺ ഡൈഓക്‌സൈഡ് കുറക്കുന്നതിന് സർക്കാർ കാർബൺ ന്യൂട്രാലിറ്റി ഘടകങ്ങൾ നിർദേശിച്ചിട്ടുണ്ട്.
2026 ഏപ്രിൽ മുതൽ വാഹനനിർമാതാക്കൾ എല്ലാ മോഡലുകളുടെയും ഇന്ധന കാര്യക്ഷമത, എമിഷൻ ഡാറ്റ എന്നിവ 'മോഡിഫൈഡ് ഇന്ത്യൻ ഡ്രൈവിങ് സൈക്കിൾ' (MIDC), 'വേൾഡ് വൈഡ് ഹാർമോണൈസ്ഡ് ലൈറ്റ് വെഹിക്കിൾ ടെസ്റ്റ് നടപടിക്രമങ്ങൾ' (WLTP) എന്നിവക്ക് കീഴിൽ സമർപ്പിക്കണം. ഈ ഡിപ്പാർട്മെന്റുകൾ ഔദ്യോഗികമായി അംഗീകരിച്ചാൽ മാത്രമേ വാഹനം നിരത്തുകളിൽ എത്തിക്കാൻ സാധിക്കുകയുള്ളു.
റോഡ് ഗതാഗത, ഹൈവേ മന്ത്രാലയവും (MoRTH) ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയും (BEE) സംയുക്തമായി ഈ നിയമം നിർമാതാക്കൾ പാലിക്കുന്നുണ്ടോ എന്ന പരിശോധിക്കും. ഇവ പാലിക്കാത്ത നിർമാതാക്കൾക്ക് 2001ലെ എനർജി കൺസർവേഷൻ ആക്ട് പ്രകാരം സാമ്പത്തിക പിഴകൾ നേരിടേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.