ഡ്യൂക്​ ആശാൻ എത്തി; ഇനി നിരത്തുകളിൽ പൊടിപാറും

കലിപ്പന്മാരുടെ ഒാമനയാണ്​ എന്നും കെ.ടി.എം ഡ്യൂക്​​. പേപ്പറിലെ എച്ച്​.പിയും ടോർക്കുമൊക്കെ റോഡിലും കിട്ടാൻ തുടങ്ങിയത്​ ഇൗ ഒാറഞ്ച്​ സുന്ദരൻ വന്നിട്ടാണെന്നാണ്​ ഫ്രീക്ക്​ പിള്ളേർ പറഞ്ഞുനടക്കുന്നത്​. അതെന്തായാലും പ്രസസ്​തിയും കുപ്രശസ്​തിയും വേണ്ടുവോളമുള്ള ഒാസ്​ട്രിയക്കാരനാണിവൻ​​.

ഡ്യൂക്​ വാങ്ങിയ പാതിപേരും പരലോകത്തെത്തി എന്നൊരു കരകമ്പി പാണന്മാർ പാടി നടന്ന കാലമുണ്ടായിരുന്നു. എങ്കിലും നമ്മുടെ ലാലേട്ടനെപോലെ എല്ലാർക്കും ഇഷ്​ടമാണീ ചുള്ളനെ. ഡ്യൂകി​െൻറ പെർഫോമൻസ്​ അനുഭവിക്കാൻ വാങ്ങി ഒാടിക്കേണ്ട ബൈക്കാണ്​ 250സി.സിയുടേത്​.


125 മുതൽ 390 സി.സി വരെയുള്ള ബൈക്കുകൾ ഉണ്ടെങ്കിലും എല്ലാം കൊണ്ടും മധ്യത്തിൽ നിൽക്കുന്ന വിഭാഗമാണ്​ 250. ബി.എസ്​ ആറിലേക്ക്​ പരിവർത്തിപ്പിച്ച ഡ്യൂക്​ 250നെ കെ.ടി.എം നിരത്തിലെത്തിച്ചതാണ്​ പുതിയ വിശേഷം. കെ.ടി.എമ്മി​െൻറ തമ്പുരാനായ 1290 സൂപ്പർ ഡ്യുകി​നോട്​ സാമ്യമുള്ള ഹെഡ്​ലൈറ്റ​ും ഡെ ടൈം റണ്ണിങ്ങ്​ ലാമ്പുമാണ്​ 250ന്​ നൽകിയിരിക്കുന്നത്​.

ഡ്യവൽ ചാനൽ സൂപ്പർ മോ​െട്ടാ എ.ബി.എസാണ്​ ബൈക്കിന്​. സൂപ്പർ മോ​േട്ടാ മോഡ്​ പ്രവർത്തിപ്പിക്കാൻ ഒരു സ്വിച്ച്​ അമർത്തിയാൽ മതി. പിന്നിലെ വീലിൽ നിന്ന്​ എ.ബി.എസ്​ ഒഴിവാക്കി മുന്നിൽ മാത്രം പ്രവർത്തിപ്പിക്കുന്ന സംവിധാനമാണ്​ സൂപ്പർ മോ​െട്ടാ.​


ഡാർക്​ ഗാൾവനൊ, സിൽവർ മെറ്റാലിക്​ എന്നിങ്ങനെ പുതിയ രണ്ട്​ നിറങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്​. 248.8 സി.സി സിംഗിൾ സിലിണ്ടർ എഞ്ചിൻ 9000 ആർ.പി.എമ്മിൽ 29.6 ബി.എച്ച്​.പി കരുത്തും 7500 ആർ.പി.എമ്മിൽ 24 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും. വില 2.09 ലക്ഷം. സുസുക്കി ഗിഗ്​സർ 250 ആയിരിക്കും പ്രധാന എതിരാളി. 5000 രൂപ കൊടുത്ത്​ ബൈക്ക്​ ബുക്ക്​ ചെയ്യാം.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.