മിസ്സ് ചെയ്യല്ലേ! പുതിയ കാറിനൊപ്പം 1% തിരിച്ചുപിടിക്കാം!

പുതിയ വാഹനം വാങ്ങാൻ പ്ലാൻ ചെയ്യുമ്പോൾ ക്വട്ടേഷനിൽ TCS എന്നൊരു ഐറ്റം ശ്രദ്ധിച്ചിട്ടുണ്ടോ. പലരും ഇതൊരു അധിക ചെലവാണെന്ന് കരുതി വിട്ടുകളയാറാണ് പതിവ്. എന്നാൽ യഥാർഥത്തിൽ ഇത് നിങ്ങളുടെ പണം തന്നെയാണ്, അത് നിങ്ങൾക്ക് തിരിച്ചുപിടിക്കാനും സാധിക്കും! ഇതേക്കുറിച്ച് അറിവില്ലാത്തവർക്ക് തുടർന്ന് വായിക്കാം.

എന്താണ് TCS?

10 ലക്ഷം രൂപക്ക് മുകളിൽ എക്സ്-ഷോറൂം വിലയുള്ള വാഹനം വാങ്ങുമ്പോൾ സർക്കാർ ഈടാക്കുന്ന മുൻകൂർ നികുതിയാണിത് (Tax Collected at Source). എക്സ്-ഷോറൂം വിലയുടെ 1% ആണ് ഈ തുക. ഉദാഹരണത്തിന്, നിങ്ങൾ വാങ്ങുന്ന കാറിന്റെ വില 14 ലക്ഷം രൂപയാണെങ്കിൽ 14,000 രൂപ നിങ്ങൾ TCS ആയി നൽകണം.

ഇത് എങ്ങനെ തിരിച്ചുകിട്ടും?

TCS എന്നത് കാറിന്റെ വിലയുടെ ഭാഗമല്ല, മറിച്ച് നിങ്ങൾ മുൻകൂറായി അടക്കുന്ന ഇൻകം ടാക്സാണ്. ഇത് തിരിച്ചുകിട്ടുന്ന വഴികൾ നോക്കാം: ITR ഫയൽ ചെയ്യുക: നിങ്ങൾ വർഷാവസാനം ഇൻകം ടാക്സ് റിട്ടേൺ (ITR) ഫയൽ ചെയ്യുമ്പോൾ ഈ തുക ക്ലെയിം ചെയ്യാം.

നികുതി കുറക്കാം: നിങ്ങൾക്ക് ആ വർഷം ഇൻകം ടാക്സ് അടക്കാൻ ഉണ്ടെങ്കിൽ, ഈ TCS തുക അതിൽനിന്ന് കുറക്കാവുന്നതാണ്.

റീഫണ്ട് വാങ്ങാം: നിങ്ങൾ നികുതി അടക്കേണ്ട പരിധിയിൽ വരുന്നില്ലെങ്കിൽ (Taxable income ഇല്ലെങ്കിൽ), നിങ്ങൾ അടച്ച ഈ 1% തുക മുഴുവനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ ലഭിക്കും. വാഹനം വാങ്ങുന്നത് ബിസിനസ് ആവശ്യങ്ങൾക്കാണെങ്കിൽ ഈ TCS തുക ബിസിനസ് ചെലവായി കണക്കാക്കി നികുതി ആനുകൂല്യം നേടാനും സാധിക്കും.

നിങ്ങൾ ചെയ്യേണ്ടത്:

  • കാർ വാങ്ങുമ്പോൾ ഡീലർഷിപ്പിൽനിന്ന് TCS സർട്ടിഫിക്കറ്റ് (Form 27D) ചോദിച്ചുവാങ്ങുക.
  • നിങ്ങളുടെ പാൻ കാർഡ് വിവരങ്ങൾ വാഹനം വാങ്ങുമ്പോൾ കൃത്യമായി നൽകുക.
  • ഇൻകം ടാക്സ് പോർട്ടലിലെ നിങ്ങളുടെ Form 26AS-ൽ ഈ തുക കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.
  • ഇൻകം ടാക്സ് നിയമത്തിലെ Section 206C (1F) പ്രകാരമാണ് ഈ തുക ഈടാക്കുന്നത്. റീഫണ്ട് തുക ലഭിക്കുന്നതിനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഇൻകം ടാക്സ് പോർട്ടലിൽ Pre-validate ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
Tags:    
News Summary - Don't miss out! Get 1% back with your new car!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.