മഴക്കാലത്ത് കാർ വൃത്തിയായി സൂക്ഷിക്കാൻ സാധിക്കുന്നില്ലേ! ചെറിയ ബഡ്ജറ്റിൽ പ്രതിവിധിയുണ്ട്

മഴക്കാലങ്ങളിൽ വാഹനം വൃത്തിയായി സൂക്ഷിക്കുകയെന്നത് ഏറെ ബുദ്ധിമുട്ടാണ്. നമ്മൾ എത്ര സൂക്ഷിച്ചാലും ചുറ്റിലുമുള്ള വാഹന ഉടമകൾ അത്ര ശ്രദ്ധിക്കണമെന്നില്ല. അവരുടെ അശ്രദ്ധമായ ഡ്രൈവിങ് മൂലം തുള്ളികൾ തെറിച്ച് വാഹനം മുഴുവൻ ചെളിയാകും. ഇതിനൊരു പരിഹാരമായി പല വാഹനമുടമകളും പി.പി.എഫ് കോട്ടിങ് ചെയ്യാറുണ്ട്. ഇത് വളരെ ചെലവേറിയതാണ്. എന്നാൽ ബജറ്റ് ഫ്രണ്ട്‌ലി ആയിട്ടും വാഹനത്തിനു കോട്ടിങ് ചെയ്യാം. അതാണ് സെറാമിക് കോട്ടിങ്. എന്നാൽ സെറാമിക് കോട്ടിങ് പലർക്കും ഒരു സംശയമുണ്ട്. അതിനെക്കുറിച്ചൊന്ന് പരിശോധിക്കാം.

മഴക്കാലമായതിനാൽ തന്നെ ഇപ്പോഴും വാഹനം വൃത്തിയാക്കുകയെന്നത് വളരെ വെല്ലുവിളിയാണ്. നിങ്ങളുടെ വാഹനത്തിൻ്റെ പുറംഭാഗം സംരക്ഷിക്കനുള്ള ഏറ്റവും മികച്ച വഴികളിൽ ഒന്നാണ് സെറാമിക് കോട്ടിങ്. ഇതിനായി ആദ്യം അടുത്തുള്ള കാർ വാഷ് സെൻ്റിറിൽ പോയി വാഹനം വൃത്തിയായി കഴുകിക്കുക. അതിന് ശേഷം അവരോട് സെറാമിക് കോട്ടിങ് വാഹനത്തിൽ ചെയ്യാൻ പറയുക. കാർ വാഷിങും സെറാമിക് കോട്ടിങും ഒരുമിച്ചുള്ള സ്ഥലത്ത് പോയാൽ ഉത്തമം. അല്ലാത്ത പക്ഷം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുമ്പോൾ കഴുകിയ കാറിൽ പൊടി പിടിക്കാൻ സാധ്യതയുണ്ട്.

പേര് സൂചിപ്പിക്കുന്നത് പോലെ ഒരു സെറാമിക് കോട്ടിങ് കാറിൻ്റെ പുറംവശത്ത് പ്രയോഗിക്കുന്ന ഒരുതരം ലിക്വിഡ് പോളിമറാണിത്. പെയിൻ്റിൻ്റെ വ്യക്തമായ കോട്ടിന് മുകളിൽ ഒരു കെമിക്കൽ ബോണ്ട് ഉണ്ടാക്കുന്നതാണ് സെറാമിക് കോട്ടിങ്. ഈ കോട്ടിങിന് ഹൈഡ്രോഫോബിക് ഗുണങ്ങളുമുണ്ട്. കാറിന് മികച്ച തിളക്കം നൽകുന്നതോടൊപ്പം പൊടിപടലങ്ങളും ജലതുള്ളികളും നിഷ്പ്രയാസം പ്രതിരോധിക്കാൻ ഈ കോട്ടിംങിന് സാധിക്കും. കൂടാതെ സൂര്യനിൽ നിന്നുള്ള യു.വി ലൈറ്റിൽ നിന്നും സംരക്ഷണം നൽകുകയും സെറാമിക്കിൻ്റെ ഗുണനിലവാരം അനുസരിച്ച് ഓക്സിഡേഷനും പെയിൻ്റ് മങ്ങലും ഒരു പരിധി വരെ തടയാനും ഈ കോട്ടിങിനു സാധിക്കും. ഏകദേശം 5 വർഷം വരെയാണ് സെറാമിക് കോട്ടിങിന് പറയുന്ന കാലവധി. നല്ലപോലെ പരിപാലിച്ചാൽ ഈ കോട്ടിങ് വർഷങ്ങളോളം നീണ്ടുനിൽക്കും. അതുവഴി വാക്സിംഗ് ആവശ്യം ഇല്ലാതാക്കുന്നു.

Tags:    
News Summary - Can't keep your car clean during the rainy season? There's a solution on a small budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.