ADAS എന്നാൽ Advanced Driver Assistance Systems (സ്വയമേ പ്രവർത്തിക്കുന്ന ഡ്രൈവർ സഹായ സംവിധാനങ്ങൾ). കാറുകളിൽ സുരക്ഷിതമായി യാത്രചെയ്യാൻ സഹായിക്കുന്ന നിരവധി ഇലക്ട്രോണിക് സാങ്കേതികവിദ്യകളുടെ കൂട്ടായ്മയാണ് അഡാസ് എന്ന് പറയാം.
വാഹനം, മോഡൽ അടിസ്ഥാനത്തിൽ വ്യത്യാസം വരാം.
Adaptive Cruise Control (ACC): മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിച്ച് സ്വയം വേഗം കൂട്ടി കുറക്കും.
Lane Departure Warning (LDW): വാഹനം റോഡിലെ ലൈൻ വിട്ടുപോകാൻ തുടങ്ങുമ്പോൾ മുന്നറിയിപ്പ് നൽകും.
Lane Keep Assist (LKA): സ്റ്റിയറിങ് സ്വയം ചെറിയ തോതിൽ തിരിച്ച് വാഹനത്തെ ലൈനിൽതന്നെ സൂക്ഷിക്കും.
Automatic Emergency Braking (AEB): ഇടിക്ക് സാധ്യതയുള്ളപ്പോൾ സ്വയം ബ്രേക്ക് പ്രയോഗിക്കും.
Forward Collision Warning (FCW): മുന്നിലെ വാഹനത്തോട് ഇടിക്കാനുള്ള സാധ്യത ഉണ്ടായാൽ അലർട്ട് നൽകും.
Blind Spot Detection: പിന്നിൽ/വശങ്ങളിൽ കാണാൻ കഴിയാത്ത ഭാഗത്ത് വാഹനമുണ്ടെങ്കിൽ അറിയിക്കും.
Rear Cross Traffic Alert: റിവേഴ്സ് ചെയ്യുമ്പോൾ വശങ്ങളിൽനിന്ന് വരുന്ന വാഹനങ്ങളെ മുന്നറിയിപ്പായി കാണിക്കും.
Traffic Sign Recognition: റോഡ് സൈൻ ബോർഡുകൾ (speed limit, no entry തുടങ്ങിയവ) തിരിച്ചറിഞ്ഞ് ഡാഷ്ബോർഡിൽ കാണിക്കും.
Driver Drowsiness Detection: ഡ്രൈവർക്ക് ഉറക്കം വരുന്ന ലക്ഷണങ്ങൾ കണ്ടാൽ അലർട്ട് നൽകുക വരെ ചെയ്യും. വളരെ അഡ്വാൻസ്ഡ് ടെക്നോളജിയാണിത്. പ്രീമിയം വാഹനങ്ങളിൽ ചിലതിൽ മാത്രമാണ് ഇത് ലഭ്യം.
3600 Camera / Parking Assist: പാർക്കിങ്ങിനായും മുകൾ/ വശക്കാഴ്ചകൾക്കായും കാമറകളും സെൻസറുകളും.
സുരക്ഷ: അപകടസാധ്യത കുറക്കുന്നു.
ഡ്രൈവർക്ക് ആശ്വാസം: ദൈർഘ്യമേറിയ ഡ്രൈവിങ്ങിൽ സമ്മർദം കുറയുന്നു.
പ്രതികരണ സമയം മെച്ചപ്പെടുന്നു: ഡ്രൈവർ കാണാതെ പോകുന്ന അപകട സാധ്യതകൾ സിസ്റ്റം കണ്ടെത്തുന്നു. Adas 1നെക്കാൾ അഡ്വാൻസ്ഡ് സംവിധാനങ്ങൾ adas 2ൽ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.