ഓട്ടോ പൈലറ്റ് ഓണാക്കിയിട്ട് സിനിമ കണ്ടു; പൊലീസ് വാഹനവുമായി കൂട്ടിയിടിച്ച് തകർന്ന് ടെസ്‍ല -വിഡിയോ

ഓട്ടോ പൈലറ്റ് ഓണാക്കിയിട്ട് ഡ്രൈവർ സിനിമ കണ്ടതിനെത്തുടർന്ന് ടെസ്‍ല ഇ.വി അപകടത്തിൽപ്പെട്ടു. അമേരിക്കയിലെ നോർത് കരോലിനയിലാണ് സംഭവം. വഴിയരികിൽ പാർക് ചെയ്‌തിരുന്ന പോലീസ് വാഹനത്തിലേക്കാണ് ടെസ്‌ല ഇവി പാഞ്ഞുകയയിറത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. നോർത്ത് കരോലിനയിലെ പൊലീസ് ഉദ്യോഗസ്ഥരാണ് ഡാഷ്‌ക്യാം റെക്കോർഡിങ് പുറത്തുവിട്ടത്.


വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. നോർത്ത് കരോലിന സ്റ്റേറ്റ് ഹൈവേയിൽ പൊലീസ് പട്രോളിനിടയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. പിന്നിൽനിന്നുവന്ന കാർ വഴിയരിൽ നിൽക്കുകയായിരുന്ന പൊലീസുകാരുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വാഹനം മുന്നോട്ടുപോയി റോഡിന്റെ വശത്ത് ഇടിച്ചുകയറുന്നതും വിഡിയോയിൽ കാണാൻ കഴിയും.


അപകടത്തിൽപ്പെട്ടത് ടെസ്‌ലയുടെ മോഡൽ എസ് ആണെന്നും വാഹനം ഓടിച്ചിരുന്നത് ദേവീന്ദർ ഗോളി എന്ന ഡോക്ടറാണെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടം നടക്കുമ്പോൾ ഇയാൾ ഫോണിൽ സിനിമ കാണുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവർക്കെതിരേ ശ്രദ്ധയില്ലാതെ വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും കേസെടുത്തു, ഇത് അറസ്റ്റിലും കലാശിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, സമാനമായ സംഭവം ഫ്ലോറിഡയിലും നടന്നിരുന്നു. അന്ന് ടെസ്‌ല മോഡൽ 3 പോലീസ് വാഹനത്തിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.

Full View

Tags:    
News Summary - Watch: Tesla in Autopilot mode crashes as driver watches movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.