ആർ.സി ബുക്ക്​ ഇനിമുതൽ തപാലിൽ വരും; ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ​​പൂർണമായും ഓ​ൺ​ലൈ​നിൽ

തി​​രു​​വ​​ന​​ന്ത​​പു​​രം: ഉ​​ട​​മ​​സ്ഥാ​​വ​​കാ​​ശ കൈ​​മാ​​റ്റ​​ത്തി​​ന് വാ​​ഹ​​ന​​ങ്ങ​​ളു​​ടെ പ​​ഴ​​യ രേ​​ഖ​​ക​​ൾ തി​​രി​​ച്ചു​​ന​​ൽ​​ക​​ണ​​മെ​​ന്ന വ്യ​​വ​​സ്ഥ ഒ​​ഴി​​വാ​​ക്കി സം​​വി​​ധാ​​നം പൂ​​ർ​​ണ​​മാ​​യി ഓ​​ൺ​​ലൈ​​നാ​​ക്കു​​ന്നു. വാ​​ഹ​​നം വി​​ല്‍ക്കു​​ന്ന​​യാ​​ള്‍ പു​​തി​​യ ഉ​​ട​​മ​​ക്ക്​ പ​​ഴ​​യ ആ​​ര്‍.​​സി ന​​ൽ​​ക​​ണ​​മെ​​ന്ന​​താ​​ണ് പു​​തി​​യ നി​​ബ​​ന്ധ​​ന. ഓ​​ണ്‍ലൈ​​ൻ വ​​ഴി ന​​ൽ​​കു​​ന്ന അ​​പേ​​ക്ഷ പ​​രി​​ഗ​​ണി​​ച്ച് വാ​​ഹ​​നം വാ​​ങ്ങു​​ന്ന​​യാ​​ൾ​​ക്ക്​ പു​​തി​​യ ആ​​ർ.​​സി ന​​ൽ​​കും. ത​​പാ​​ൽ ഫീ​​സാ​​യ 45 രൂ​​പ​​യ​​ട​​ക്കം ഓ​​ൺ​​ലൈ​​നാ​​യി അ​​ട​​യ്ക്കാ​​മെ​​ന്ന​​തി​​നാ​​ൽ ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ​​ക്കാ​​യി ഓ​​ഫി​​സി​​ലെ​​ത്തേ​​ണ്ട ആ​​വ​​ശ്യ​​വു​​മി​​ല്ല.


നേരത്തെ ഓൺലൈൻ അപേക്ഷ സമർപ്പിച്ചാലും പഴയ ആർ‌.സി ആർ.‌ടി ഓഫീസിൽ ഹാജരാക്കേണ്ടത് നിർബന്ധമായിരുന്നു. ഈ സംവിധാനം ഇടനിലക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനാലാണ്​ ഓൺലൈൻ സൗകര്യം ആരംഭിച്ചത്​. പുതിയ ഐ.ഡി പ്രൂഫായി ആധാർ നിർബന്ധമാക്കുമ്പോൾ കൂടുതൽ സുതാര്യമാകുമെന്നാണ്​ കരുതുന്നത്​. ആധാർ സംബന്ധിച്ച അന്തിമ വിജ്ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിക്കും. നേരത്തേ ഡ്രൈവിങ്​ ലൈസൻസ് നൽകുന്നത്​ ഓൺലൈനായി നടപ്പാക്കി വിജയിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.