മെറ്റിയോറി​െൻറ എഞ്ചിൻ വിശേഷങ്ങൾ പുറത്ത്​; തണ്ടർബേഡിനേക്കാൾ കരുത്തനെന്ന്​ എൻഫീൽഡ്​

രാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റോയൽ എൻഫീൽഡ്​ മെറ്റിയോർ ക്രൂസ്​ ബൈക്കി​െൻറ കൂടുതൽ വിശേഷങ്ങൾ പുറത്ത്​. നേരത്തെ ഉണ്ടായിരുന്ന തണ്ടർബേർഡ്​ മോഡൽ പിൻവലിച്ചാണ്​ മെറ്റി​യോറിനെ എൻഫീൽഡ്​ അവതരിപ്പിക്കുന്നത്​. ഇത്തവണ വാഹനത്തി​െൻറ എഞ്ചി​െൻറ സവിശേഷതകളാണ്​ പുറത്തുവന്നിരിക്കുന്നത്​.

350 സിസി എഞ്ചിൻ 20.5 എച്ച്​. പി കരുത്തും 27Nm എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കുമെന്ന്​ വാഹനത്തി​െൻറ ബ്രോഷർ പറയുന്നു. 19 എച്ച്​.പി കരുത്തും 28എൻ.എം ടോർക്കുമാണ്​ തണ്ടർബേഡിന്​ ഉണ്ടായിരുന്നത്​. കരുത്തിൽ നേരിയ വർധന ഉണ്ടായിട്ടുണ്ട്​. പുതുക്കിയ ഗിയർബോക്​സായിരിക്കും മെറ്റിയോറിന്​.


ലൈറ്റർ ക്ലച്ച്, സുഗമമായ ഷിഫ്റ്റുകൾ എന്നിവയും കമ്പനി വാഗ്​ദാനം ചെയ്യുന്നുണ്ട്​. ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നങ്ങനെ മൂന്ന് വേരിയൻറുകളിൽ മെറ്റിയോർ 350 ലഭ്യമാകും. നാവിഗേഷനാണ്​ ബൈക്കി​െൻറ മറ്റൊരു സവിശേഷത. ബ്ലൂടൂത്ത് ഉപയോഗിച്ച്​ സ്​മാർട്ട്​ഫോണുമായി കണക്​ട്​ചെയ്​തായിരിക്കും ജിപിഎസ് പ്രവർത്തിക്കുക. ഡിജി-അനലോഗ് ഇൻസ്ട്രുമെൻറ്​ ക്ലസ്റ്ററിൽ ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ ലഭിക്കുമെന്നും ഉറപ്പിച്ചിട്ടുണ്ട്​. സെപ്​റ്റംബർ അവസാനമൊ ഒക്​ടോബർ ആദ്യമൊ വാഹനം പുറത്തിറക്കുമെന്നാണ്​ വിവരം.



 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.