700 കിലോമീറ്റർ ഗതാഗതസ്​തംഭനം;​ രണ്ടാം ലോക്​ഡൗണിൽ ട്രാഫിക്​ കുരുക്കിൽപെട്ട്​ പാരീസ്​

രണ്ടാം കൊറോണ വേവിൽ നിന്ന്​ രക്ഷനേടാൻ ലോക്​ഡൗൺ പ്രഖ്യാപിച്ച ഫ്രാൻസിൽ വമ്പൻ ഗതാഗതക്കുരുക്ക്​. നഗരങ്ങളിൽ നിന്ന്​ ആളുകൾ ഗ്രാമങ്ങളിലേക്ക്​ പലായനം ചെയ്യാൻ തുടങ്ങിയതോടെയാണ്​ റോഡുകൾ കുരുക്കിലമർന്നത്​. പാരീസിനു സമീപം 435 മൈൽ (700 കിലോമീറ്റർ) ദൂരത്തിലാണ്​ ട്രാഫിക്​ ജാം രൂപ​െപ്പട്ടത്​. രാജ്യവ്യാപകമായി നിയന്ത്രണങ്ങൾ ഇതിനകംതന്നെ പ്രാബല്യത്തിൽ വന്നുകഴിഞ്ഞിട്ടുണ്ട്​. കഴിഞ്ഞ ലോക്​ഡൗൺ കാലത്ത്​ പല രാജ്യങ്ങളും ആഴ്​ചകളോളം അടച്ചിട്ടിരുന്നു.

ഫ്രാൻസിൽ വർധിച്ചുവരുന്ന അണുബാധ രാജ്യത്തി​െൻറ ആരോഗ്യ വ്യവസ്ഥയെ തകർക്കും എന്ന ആശങ്ക വർധിച്ചുവരികയാണ്. അതിനാൽ അധികൃതർ വെള്ളിയാഴ്​ച മുതൽ നാലാഴ്​ചത്തെ ലോക്​ഡൗണിന്​ ഉത്തരവിട്ടിരുന്നു.ആളുകൾ ഭക്ഷണവും മറ്റ് ആവശ്യവസ്​തുക്കളും ശേഖരിച്ചതിനാൽ പലചരക്ക് കടകളിലും സൂപ്പർമാർക്കറ്റുകളിലും വലിയ തിരക്കാണ്​ അനുഭവപ്പെട്ടത്​. ഫ്രാൻസിൽ ആകെ 6.7 കോടി ജനങ്ങളാണുള്ളത്​. എല്ലാവരോടും വീടുകളിൽതന്നെ തുടരാനാണ്​ ആവ​ശ്യപ്പെട്ടിരിക്കുന്നത്​.

അല്ലാത്തവർക്ക്​ കർശനമായ പിഴയോ പ്രോസിക്യൂഷനോ ഏർപ്പെടുത്താൻ ഉത്തരവിട്ടിട്ടുണ്ട്. വീടി​െൻറ ഒരു കിലോമീറ്റർ ചുറ്റളവിൽ ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യാനും, മെഡിക്കൽ അപ്പോയിൻമെൻറുകൾക്ക് പോകാനും അനുവദിച്ചിട്ടുണ്ട്​. ഹോട്ടലുകളിൽ പാർസൽ സംവിധാനം മാത്രമാണ്​ അനുവദിച്ചിരിക്കുന്നത്​. നിലവിൽ ഫ്രാൻസിലെ പ്രതിദിന കേസുകൾ ശരാശരി 50,000 ആണ്. ഫ്രാൻസി​െൻറ യൂറോപ്യൻ അയൽക്കാരിൽ പലരും വർധിച്ചുവരുന്ന അണുബാധയുടെ ഭീഷണിയിലാണ്​. ബെൽജിയത്തിൽ പ്രതിദിന ശരാശരി ഒരു ലക്ഷം ആളുകൾക്ക് 150 ആണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.