ടെസ്‌ലക്ക് ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ നിർമിക്കാൻ താൽപര്യമില്ല, ഷോറൂമുകൾ മാത്രമേ സ്ഥാപിക്കൂ -കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ലക്ക് ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ നിർമിക്കാൻ താൽപര്യമില്ലെന്ന് ഘനവ്യവസായ മന്ത്രി കുമാരസ്വാമി. രാജ്യത്ത് ഷോറൂമുകൾ തുറക്കാനും ഇറക്കുമതി ചെയ്ത കാറുകൾ വിൽക്കാനും മാത്രമാണ് ടെസ്‌ലക്ക് താൽപര്യമെന്നും മ​ന്ത്രി വ്യക്തമാക്കി.

ഇലക്ട്രിക് വാഹന (ഇ.വി) നിർമാണ നയപ്രകാരം കാർ നിർമാണത്തിന് ഇന്ത്യ ഉടൻ അപേക്ഷ ക്ഷണിക്കും. യൂറോപ്യൻ കമ്പനികളായ മെഴ്‌സിഡസ് ബെൻസ്, സ്കോഡ-ഫോക്‌സ്‌വാഗൺ (വി.ഡബ്ല്യു), ദക്ഷിണ കൊറിയൻ കമ്പനികളായ ഹ്യുണ്ടായി, കിയ എന്നിവർ ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇലക്ട്രിക് പാസഞ്ചർ കാർ നിർമാണം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയി​ലേക്ക് (എസ്.പി.എം.ഇ.പി.സി.ഐ) ഉടൻ അപേക്ഷ സ്വീകരിച്ച് തുടങ്ങും.

രാജ്യത്ത് ഇലക്ട്രിക് കാർ നിർമാണമേഖലയിൽ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ഇറക്കുമതി തീരുവയിൽ ഗണ്യമായ ഇളവുകൾ ഉൾ​പ്പെടുന്ന പദ്ധതി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപ്രകാരം, ഇലക്ട്രിക് വാഹന നിർമാണത്തിന് 486 ദശലക്ഷം ഡോളർ നിക്ഷേപിക്കുന്ന കമ്പനികൾക്ക് നിലവിലുളള 70 ശതമാനത്തിന് പകരം 15 ശതമാനം നികുതി നൽകി നിർദിഷ്ട എണ്ണം കാറുകൾ ഇറക്കുമതി ചെയ്യാമെന്ന് ഘന മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യയിൽ ടെസ്‍ല ഫാക്ടറി തുറക്കുന്നതിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിലപാടെടുത്തിരുന്നു.


Tags:    
News Summary - Tesla 'Not Interested' In Manufacturing Cars In India, To Set Up Only Showrooms: Union Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.