സസ്​പെൻഷൻ തകരാർ; 30,000 വാഹനങ്ങൾ തിരിച്ചുവിളിക്കുമെന്ന്​ ടെസ്​ല

ലോകത്തിലെ ഏറ്റവുംവലിയ വാഹനവിപണിയായ ചൈനയിൽ വമ്പൻ തിരിച്ചുവിളിക്കൊരുങ്ങി ടെസ്​ല. ഇറക്കുമതി ചെയ്​ത 30,000 മോഡൽ എസ്, മോഡൽ എക്സ് വാഹനങ്ങളാണ്​ തിരിച്ചുവിളിക്കുന്നത്​. ടെസ്​ലയുടെ ഷാങ്ഹായ് ഫാക്​ടറിയിൽ നിർമിച്ച മോഡൽ 3 വാഹനങ്ങളിൽ തകരാർ കണ്ടെത്തിയിട്ടി​െല്ലന്നും ടെസ്​ല അറിയിച്ചു. ഇറക്കുമതി ചെയ്​തവയിൽ മാത്രമാണ്​ പ്രശ്​നം. സസ്‌പെൻഷൻ പ്രശ്‌നങ്ങളാണ്​ തിരിച്ചുവിളിക്ക്​ കാരണം. വൈദ്യുത വാഹന വിപണിയിൽ മത്സരം രൂക്ഷമാകുമ്പോൾ തിരിച്ചുവിളി ടെസ്​ലക്ക്​ തിരിച്ചടിയാണ്.

2013 സെപ്റ്റംബർ 17 നും 2018 ജനുവരി 15 നും ഇടയിൽ നിർമ്മിച്ച വാഹനങ്ങളാണ്​ ലിസ്​റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്​. സസ്പെൻഷനിൽ രണ്ട്​ പ്രശ്​നങ്ങളാണ്​ കണ്ടെത്തിയിരിക്കുന്നത്​. അടുത്ത കാലത്ത്​ കമ്പനി ചൈനയിൽ വിറ്റ ഇറക്കുമതി വാഹനങ്ങളിൽ ഭൂരിഭാഗവും തിരിച്ചുവിളിയിൽ ഉൾപ്പെടുന്നുണ്ട്​. 2020 ​െൻറ തുടക്കത്തിൽ ടെസ്‌ല ഷാങ്ഹായിൽ ഉൽപ്പാദനം ആരംഭിച്ചിരുന്നു. അതിനുശേഷം ഇറക്കുമതി ചെയ്ത മോഡലുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി.

 ബാറ്ററി തകരാറുമൂലം ഉണ്ടാകുന്ന തീ പിടിത്തം പോലുള്ള ഗുണനിലവാര പ്രശ്‌നങ്ങൾ ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ ധാരണയെ ബാധിക്കുമെന്നാണ്​ സൂചന. ഹ്യുണ്ടായ് മുതൽ ഫോർഡ്, ബിഎംഡബ്ല്യു എജി വരെയുള്ള നിർമ്മാതാക്കൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ വൈദ്യുത വാഹനങ്ങളിൽ തീപിടിച്ചത്​കാരണം പ്രശ്​നങ്ങളുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.