ലക്ഷം ഇ.വികൾ വിറ്റ്​ ടാറ്റ മോട്ടോർസ്​; മുന്നിൽ നെക്സൺ

അഞ്ച് വർഷം കൊണ്ട് ഒരു ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ വിറ്റ്​ ടാറ്റ മോട്ടോർസ്​. ഇന്ത്യയിലെ ഇലക്ട്രിക് കാർ മോഡലുകൾ മൊത്തം 1.4 ബില്യൺ കിലോമീറ്ററുകൾ സഞ്ചരി​െച്ചന്നും ടാറ്റ അവകാശപ്പെട്ടു. ഇവി ലൈനപ്പിൽ നിരവധി മോഡലുകളാണ് ടാറ്റയ്ക്കുളളത്. അതിൽ വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത് നെക്സൺ ഇ.വിയാണ്

ടിഗോർ, ടിയാഗോ എന്നിങ്ങനെ ഇ.വികളെ ജനകീയമാക്കുന്നതിലും ടാറ്റ വിജയിച്ചിട്ടുണ്ട്​. വില കുറഞ്ഞതും സാധാരണ വാഹനങ്ങളുടെ പ്രായോഗികതയുള്ളതുമായ ഇ.വികളാണ്​ ടാറ്റ വിൽക്കുന്നത്​. മൂന്ന് ഇ.വി മോഡലുകളാണ് ടാറ്റയ്ക്കുളളത്. ടിയാഗോ, ടിഗോർ, നെക്സോൺ എന്നിവയാണത്​. അതിൽ ടിയാഗോ എന്ന മോഡലാണ്​ രാജ്യ​െതതെന്നെ വിലകുറഞ്ഞ ഇ.വി മോഡൽ.

ഇന്ത്യയിലെ ചെറു പട്ടണങ്ങളിലേയും നഗരങ്ങളിലേയും ഇലക്ട്രിക് കാറുകളുടെ കാര്യത്തിൽ ഒരു ഗെയിം ചേഞ്ചറായി മാറിയ മോഡലാണ് ടാറ്റ ടിയാഗോ ഇവി. ടാറ്റ ടിഗോർ ഇവി, നെക്‌സോൺ ഇവി എന്നിവയ്ക്ക് കരുത്ത് നൽകുന്ന സിപ്‌ട്രോൺ സാങ്കേതികവിദ്യ തന്നെയാണ് ടാറ്റ ടിയാഗോ ഇവിയിലും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. വ്യത്യസ്ത റേഞ്ചുകൾ നൽകുന്ന ഒന്നിലധികം ബാറ്ററി പായ്ക്കുകൾ ഓഫറിലുണ്ട്. എം.ഐ.ഡി.സി സാക്ഷ്യപ്പെടുത്തിയ 315 കിലോമീറ്റർ റേഞ്ച് നൽകുന്ന 24 kWh ബാറ്ററി പായ്ക്കാണ് ഇതിൽ ഒന്ന്. സിംഗിൾ ചാർജിൽ ഏകദേശം 260 കിലോമീറ്റർ റിയൽ വേൾഡ് റേഞ്ച് ഇത് വാഗ്ദാനം ചെയ്യും.

രണ്ടാമത്തേത് ഒരു ചെറിയ 19.2 kWh ബാറ്ററി പായ്ക്കാണ്. ഇതിന് 250 കിലോമീറ്റർ എം.ഐ.ഡി.സി സർട്ടിഫൈഡ് റേഞ്ച് ലഭിക്കുന്നു. ഇത് ഏകദേശം 200 കിലോമീറ്റർ റിയൽ വേൾഡ് റേഞ്ചും നൽകും. സിറ്റി, സ്‌പോർട് എന്നീ രണ്ട് ഡ്രൈവ് മോഡുകളും, ഡ്രൈവിംഗ് റേഞ്ച് വർധിപ്പിക്കാൻ കഴിയുന്ന നാല് വ്യത്യസ്ത റീജനറേഷൻ ലെവലുകളും വാഹനത്തിലുണ്ട്.

ആഡംബര വിഭാഗത്തിൽ മാത്രം വൈദ്യുത വാഹനങ്ങളുണ്ടായിരുന്ന കാലത്ത് സാധാരണക്കാർക്കും എത്തിപ്പിടിക്കാനാവുന്ന തരത്തിൽ ഇ.വി പുറത്തിറക്കുകയായിരുന്നു ടാറ്റ. ഇത്​തന്നെയാണ്​ ഇന്ത്യക്കാരുടെ സ്വന്തം വാഹന നിർമാതാക്കളുടെ വിജയരഹസ്യവും.

Tags:    
News Summary - Tata Reaches One Lakh EV Sales Milestone - 4 New EVs Coming Soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.