എസ്.യു.വി ലൈനപ്പിന് ജെറ്റ് എഡിഷൻ അവതരിപ്പിച്ച് ടാറ്റ; പുതിയ ഫീച്ചറുകളും സുരക്ഷയും പ്രത്യേകത

ഡാർക്, കാസിരംഗ പതിപ്പുകൾക്കുശേഷം ടാറ്റ മോട്ടോഴ്‌സ് നെക്‌സോൺ, ഹാരിയർ, സഫാരി എസ്‌യുവികൾക്കായി പുതിയ ജെറ്റ് എഡിഷൻ ലൈനപ്പ് അവതരിപ്പിച്ചു. നെക്‌സൺ ജെറ്റ് എഡിഷന്റെ വില 12.13 ലക്ഷം രൂത്‍യാണ്. ഹാരിയറിന്റെയും സഫാരിയുടെയും വില യഥാക്രമം 20.90 ലക്ഷം രൂപയിലും 21.35 ലക്ഷം രൂപയിൽ ആരംഭിക്കും. എസ്‌.യു.വികളുടെ ടോപ്പ് എൻഡ് XZ+ ട്രിം അടിസ്ഥാനമാക്കിയാണ് ജെറ്റ് എഡിഷൻ വരുന്നത്.

മുൻ സ്പെഷ്യൽ എഡിഷനുകൾ പോലെ, ജെറ്റ് എഡിഷനിലെ മാറ്റങ്ങൾ പ്രധാനമായും പുറംമോടിയിലാണ്. കൂടാതെ ചില ഫീച്ചറുകളും കൂട്ടിച്ചേർത്തിട്ടുണ്ട്. മെക്കാനിക്കലായി വാഹനങ്ങൾ അതേപടി തുടരും. സഫാരി ജെറ്റ് എഡിഷൻ നാല് വേരിയന്റുകളിലും ആറ്, ഏഴ് സീറ്റുകളുള്ള ലേഔട്ടുകളിലും ലഭിക്കും. എല്ലാ ജെറ്റ് എഡിഷനുകൾക്കും പുതിയ നിറം ലഭിക്കും. നെക്‌സോൺ ജെറ്റ് പതിപ്പിൽ വയർലെസ് ചാർജർ ഉൾപ്പെടുത്തിയിട്ടുണ്ട്.


ജെറ്റ് എഡിഷൻ സഫാരി

സഫാരിക്കായി പുതിയ സ്റ്റാർലൈറ്റ് എക്സ്റ്റീരിയർ ഷേഡും കമ്പനി അവതരിപ്പിക്കുന്നു. ഇതിൽ പ്ലാറ്റിനം സിൽവർ റൂഫിനൊപ്പം വെങ്കല നിറവും സംയോജിപ്പിച്ചിരിക്കുന്നു. വിഷ്വൽ ഇഫക്റ്റ് ഉയർത്തുന്നത് ഗ്ലോസ് ബ്ലാക് അലോയ് വീലുകളും സിൽവർ സ്‌കിഡ് പ്ലേറ്റുകളുമാണുള്ളത്. സ്റ്റാൻഡേർഡ് XZ+ വേരിയന്റിനെ അടിസ്ഥാനമാക്ത്‍യുള്ള ജെറ്റ് എഡിഷന് 30,000 രൂപ കൂടുതലാണ്.


ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്തും സെന്റർ കൺസോളിലും ഡോർ പാഡുകളിലും വിതറിയ വെങ്കല ആക്‌സന്റുകൾ ഉള്ളിൽ തീം തുടരുന്നു. ലെതറെറ്റ് അപ്‌ഹോൾസ്റ്ററി ഡ്യുവൽ-ടോൺ ഓയ്‌സ്റ്റർ വൈറ്റിലും ബെനെക്കെ-കലിക്കോ തീമിലും പൊതിഞ്ഞതാണ്. ഫീച്ചറുകളുടെ കാര്യത്തിൽ സഫാരി ജെറ്റ് എഡിഷൻ സമ്പന്നമാണ്. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജർ, എയർ പ്യൂരിഫയർ, ടൈപ്പ്-സി യു.എസ്.ബി പോർട്ടുകൾ, സീറ്റുകളിലെ കോൺട്രാസ്റ്റ് കോപ്പർ സ്റ്റിച്ചിങ് എന്നിവ ലഭിക്കും.


പാനിക് ബ്രേക്ക് അലേർട്ട്, ഡ്രൈവർ ഡോസ് ഓഫ് അലേർട്ട്, ആഫ്റ്റർ ഇംപാക്ട് ബ്രേക്കിങ്, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക് എന്നിവയും സഫാരിയിൽ സജ്ജീകരിച്ചിരിക്കുന്നു. 168 ബിഎച്ച്‌പിയും 350 എൻഎം ടോർക്കും നൽകുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾക്കൊപ്പം ലഭ്യമാണ്.

Tags:    
News Summary - Tata Nexon, Harrier and Safari Jet Editions launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.