നെക്​സൺ ഇ.വിയുടെ കരുത്തുകൂടുന്നു?, 312 കിലോമീറ്റർ മൈലേജും​; ചോർന്ന രേഖ പറയുന്നത്​ ഇതാണ്​

ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന വൈദ്യുത വാഹനമാണ് ടാറ്റ നെക്‌സൺ ഇവി. പാസഞ്ചർ ഇ.വികളിൽ നെക്​സണി​െൻറ മാർക്കറ്റ്​ ഷെയർ 70 ശതമാനത്തോളമാണ്​. വാഹനത്തി​െൻറ ജനപ്രീതി കണക്കിലെടുത്ത്, ടാറ്റ അടുത്തിടെ ഡാർക്​ എഡിഷൻ നെക്​സണും നിർമിച്ചിരുന്നു. നെക്​സണി​െൻറ കരുത്തുകൂടിയ വകഭേദം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്​ ടാറ്റ എന്നാണ്​ പുതിയ വിവരം.


നെക്​സണുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പി​െൻറ ചോർന്ന സർക്കുലറിലാണ്​ കരുത്തുകൂടിയ നെക്​സണിനെപറ്റിയുള്ള സൂചനയുള്ളത്​. നിലവിൽ 129 എച്ച്​.പിയാണ്​ നെക്​സണി​െൻറ കരുത്ത്​. ഇത്​ 136 ആയി ഉയരുമെന്നാണ്​ രേഖ പറയുന്നത്​. മറ്റ്​ മാറ്റങ്ങളൊന്നും വാഹനത്തിന്​ വരുമെന്ന സൂചന രേഖയിലില്ല. 30.2kWh ബാറ്ററി പായ്ക്കാണ്​ വാഹനത്തിന്​. XM, XZ+, XZ+ LUX ട്രിക്കുകളാണ്​ നെക്​സണിലുള്ളത്​. 245 എൻഎം ടോർക്കാണ്​ മോ​േട്ടാർ സൃഷ്​ടിക്കുക. എ.ആർ.എ.​െഎ സർട്ടിഫിക്കറ്റ്​ അനുസരിച്ച്​ ഒറ്റ ചാർജിൽ 312 കിലോമീറ്റർ വാഹനം സഞ്ചരിക്കും. ഡി.സി ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാ​ണെങ്കിൽ​ 80 ശതമാനം ചാർജ്​ ഒരു മണിക്കൂർകൊണ്ട്​ നിറക്കാൻ നെക്​സണിനാകും.


പുതിയ അപ്‌ഡേറ്റിന് ശേഷം വിലയിൽ ഗണ്യമായ വർധനയുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. നെക്‌സണിന് പുറമെ പുതിയ ടിഗോർ ഇവിയും ടാറ്റ ഇതിനകം പ്രദർശിപ്പിച്ചിട്ടുണ്ട്. മുമ്പത്തെ ടിഗോർ ഇവിയിൽ നിന്ന് വ്യത്യസ്തമായി, പുതിയത് ടാറ്റയുടെ സിപ്‌ട്രോൺ ഹൈ-വോൾട്ടേജ് 300V+ ആർക്കിടെക്ചർ ഉപയോഗിക്കുന്നു. ടിഗോറി​െൻറ ഇലക്ട്രിക് മോട്ടോർ 75 bhp കരുത്തും 170 Nm ടോർക്കും ഉത്പാദിപ്പിക്കും. ബാറ്ററിക്കും മോട്ടോറിനും 8 വർഷം/ 1,60,000 കിലോമീറ്റർ വാറൻറിയും ലഭിക്കും. 2021 ഓഗസ്റ്റ് 31ന് ടിഗോർ വിപണിയിൽ അവതരിപ്പിക്കുമെന്നാണ്​ സൂചന.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.