മാജിക് എക്സ്പ്രസ്: ടാറ്റയിൽ നിന്നൊരു കോംപാക്​ട്​ ആബുലൻസ്​

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റാ മോട്ടോഴ്സ് ആംബുലൻസ് വിഭാഗത്തിൽ മാജിക് എക്സ്പ്രസ് എന്ന പേരിൽ പുതിയ വാഹനം അവതരിപ്പിച്ചു. അടിയന്തര സാഹചര്യങ്ങളിൽ അതിവേഗത്തിൽ സഞ്ചരിക്കുന്നതിനായി കോംപാക്​ട്​ രൂപഘടനയോടെയാണ്​ ആംബുലൻസിന്‍റെ നിർമാണം.

ഓട്ടോ ലോഡിങ് സ്ട്രെച്ചർ, മെഡിക്കൽ ക്യാബിനറ്റ്, ഓക്സിജൻ സിലിണ്ടർ, ഡോക്ടർമാർക്കുള്ള സീറ്റ്, ഫയർ എക്സ്റ്റിംഗ്യൂഷർ, ലൈറ്റിങ്, തീപിടുത്തത്തെ പ്രതിരോധിക്കുന്ന ഇന്‍റീരിയർ, അനൗൺസ്മെന്‍റ്​ സംവിധാനം തുടങ്ങിയവ സഹിതമാണ് മാജിക് എക്സ്പ്രസ് വിപണിയിലെത്തിച്ചിരിക്കുന്നത്. എ ഐ എസ് 125 അംഗീകാരമുള്ള റെട്രോ റിഫ്ലക്റ്റീവ് ഡെക്കൾസ്, സൈറൺ സഹിതമുള്ള ബീക്കൺ ലൈറ്റ് എന്നിവ വാഹനത്തിൽ ഉണ്ട്. ഡ്രൈവറുടെയും രോഗികളുടെയും കമ്പാർട്ട്മെന്‍റുകൾ വേർതിരിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഇത്​ സഹായിക്കും. 800cc ടി സി ഐ സി എൻജിനാണ് വാഹനത്തിനുള്ളത്. 44 എച്ച് പി കരുത്തും 110 എൻഎം ടോർക്കും എഞ്ചിൻ ഉത്​പാദിപ്പിക്കും.


കുറഞ്ഞ പ്രവർത്തനച്ചെലവിനോടുമൊപ്പം ഉയർന്ന ലാഭക്ഷമത, മികച്ച പ്രകടനം, സുഖകരമായ ഡ്രൈവിങ്​, കണക്റ്റിവിറ്റി എന്നിവ വാഹനത്തിന്‍റെ പ്രത്യേകതകളാണെന്ന്​ ടാറ്റ അവകാശപ്പെടുന്നു. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ, സർക്കാർ ആരോഗ്യ വകുപ്പുകൾ, എൻജിഒകൾ, ആരോഗ്യ മേഖലയുടെ ഭാഗമായ സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയ്ക്ക് അനുയോജ്യമായ ആംബുലൻസ് ആണ് മാജിക് എക്സ്പ്രസ്. രണ്ടുവർഷം അല്ലെങ്കിൽ 72000 കിലോമീറ്റർ ആണ്​ വാറന്‍റി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.