വാണിജ്യ വാഹനങ്ങളുടെ വില വർധന സ്ഥിരീകരിച്ച് ടാറ്റ മോട്ടോഴ്സ്; രണ്ട് ശതമാനംവരെ വില കൂടും

2023 ജനുവരി മുതൽ വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്സ്. രണ്ട് ശതമാനംവരെ വർധനവാണ് വരുത്തുക. മോഡലും വേരിയന്റും അനുസരിച്ച് വില വ൪ധന വ്യത്യസ്തമായിരിക്കും. വാണിജ്യ വാഹനങ്ങളുടെ മുഴുവ൯ ശ്രേണിയിലും വില വ൪ധന ബാധകമായിരിക്കും.

നി൪മ്മാണ ചെലവിലുണ്ടായിരിക്കുന്ന വ൪ധനയാണ് വില കൂട്ടാൻ കാരണമെന്നാണ് കമ്പനി വിശദീകരിക്കുന്നത്. മൊത്തം ചെലവിലുണ്ടായിരിക്കുന്ന വ൪ധനയുടെ സാഹചര്യത്തിൽ വിലവ൪ധനയുടെ ചെറിയൊരു ഭാരം ഇപ്പോൾ ഉപഭോക്താക്കൾക്ക് നൽകാ൯ കമ്പനി നി൪ബന്ധിതമായിരിക്കുകയാണെന്നും ടാറ്റ വൃത്തങ്ങൾ അറിയിച്ചു.

Tags:    
News Summary - Tata Motors confirms price hike for commercial vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.