സ്​റ്റാർ ബസ്​ വിൽപ്പന ലക്ഷം കടന്നെന്ന്​ ടാറ്റ

ഒരു ലക്ഷം സ്റ്റാർബസുകൾ വിറ്റഴിച്ച്​​ ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. സ്റ്റാഫ്, സ്‍കൂൾ ഗതാഗതം തുടങ്ങിയ നിരവധി നിരവധി ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്​തിരിക്കുന്നത്. ഇന്ത്യയിലെ പല നഗരങ്ങളിലും വിജയകരമായി ഓടുന്ന സ്റ്റാർബസ് ഇലക്ട്രിക് ബസ് ആയും ലഭ്യമാണ്. ഉടമസ്ഥാവകാശം കുറഞ്ഞ ചിലവിൽ ലഭിക്കുന്നതിനാലും ഉയർന്ന ലാഭം ഉള്ളതിനാലും സ്റ്റാർബസ് നിരവധി ഫ്ലീറ്റ് ഓപ്പറേറ്റർമാരുടെ ഇഷ്‍ടപ്പെട്ട ബസാണെന്നും ടാറ്റ അവകാശപ്പെടുന്നു.


സ്റ്റാഫ് ട്രാൻസ്‌പോർട്ടേഷനിൽ ആഡംബര യാത്രാ അനുഭവവും സ്കൂൾ ബസ് എന്ന നിലയിൽ സുരക്ഷിതമായ യാത്രയും വാഗ്ദാനം ചെയ്യുന്ന ബസാണിത്​. ഇന്ത്യൻ ഗതാഗത മേഖലയുടെ അവിഭാജ്യ ഘടകമാണ്​ സ്​റ്റാർ ബസെന്നും ടാറ്റ മോട്ടോഴ്‌സിൽ വിശ്വസിക്കുന്ന എല്ലാ ഉപഭോക്താക്കൾക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നു എന്നും ടാറ്റ പ്രൊഡക്‌ട് ലൈൻ - ബസസ് വൈസ് പ്രസിഡന്റ് രോഹിത് ശ്രീവാസ്‍തവ പറഞ്ഞു. കർണാടകയിലെ ധാർവാഡിലുള്ള അത്യാധുനിക നിർമാണ കേന്ദ്രത്തിൽ ഉത്​പ്പാദിപ്പിക്കുന്ന സ്റ്റാർബസ് ഉയർന്ന വിശ്വാസ്യതയും കുറ്റമറ്റ ബിൽഡ് ക്വാളിറ്റിയും വാഗ്‍ദാനം ചെയ്യുന്നു. ടാറ്റ മോട്ടോഴ്‌സ്,സ്റ്റാർബസിനൊപ്പം ഒഇഎം ബസ് കൺസെപ്റ്റും ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ബോഡി ബിൽഡിംഗിൽ മാർക്കോപോളോയുടെ സഹായവും ടാറ്റക്ക്​ ലഭിച്ചിട്ടുണ്ട്​.


സ്റ്റാർബസിന്റെ സൗന്ദര്യാത്മകമായി രൂപകൽപ്പന ചെയ്‍ത ബോഡിയും മോഡുലാർ ആർക്കിടെക്ചറും മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവം ഉറപ്പുനൽകുകയും ഉടമകൾക്ക് വരുമാന സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. സ്റ്റാർബസ് 16 മുതൽ 67 വരെ സീറ്റിങ്​ കപ്പാസിറ്റിയുള്ള വാഹനങ്ങളാണ്​. ലോ ഫ്ലോർ ബസുകളായും ഇവ ലഭ്യമാണ്. ഡീസൽ എഞ്ചിനെക്കൂടാതെ പരിസ്ഥിതി സൗഹൃദമായ ഹൈബ്രിഡ്, സിഎൻജി പവർ പ്ലാന്റിലും ബസ്​ ലഭിക്കും. സ്റ്റാൻഡേർഡ്, ഡീലക്‌സ്, ലോ ഫ്‌ളോർ, സ്‌കൂൾ ബസ് ഓപ്ഷനുകൾ സ്റ്റാർബസ് ശ്രേണിയിൽ ഉൾപ്പെടുന്നു.

Tags:    
News Summary - Tata Motors' bus brand Starbus crosses 1 lakh units cumulative sales mark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.