മാക്സി സ്കൂട്ടർ ബർഗ്മാന് പുതിയ വേരിയന്റ് അവതരിപ്പിച്ച് സുസുകി. സ്ട്രീറ്റ് ഇ.എക്സ് എന്ന് പേരിട്ടിരിക്കുന്ന മോഡലിന് 1,12,300 രൂപയാണ് എക്സ് ഷോറും വില. സ്റ്റാന്റേർഡ് ബർഗ്മാനെക്കാൾ 22,400 രൂപ കൂടുതലാണ് പുതിയ വാഹനത്തിന്.
നിലവിലുള്ള ബർഗ്‌മാൻ സ്ട്രീറ്റ് വേരിയന്റുകളെ അപേക്ഷിച്ച് ചില മാറ്റങ്ങൾ പുതിയ മോഡലിലുണ്ട്. 100/80-12 ടയർ, സൈലന്റ് സ്റ്റാർട്ടർ സിസ്റ്റം, ഓട്ടോ സ്റ്റാർട്ട്/സ്റ്റോപ്പ് ഫംഗ്‌ഷൻ, വലിയ 12 ഇഞ്ച് പിൻ ചക്രം എന്നിവ സ്ട്രീറ്റ് ഇ.എക്സിന് ലഭിക്കും. സുസുകിയുടെ പുതിയ ഇക്കോ പെർഫോമൻസ് ആൽഫ (SEP-α) സാങ്കേതികവിദ്യയും സ്കുട്ടറിൽ സജ്ജീകരിച്ചിട്ടുണ്ട്. സുസുകിയുടെ ഇന്ധനം ലാഭിക്കുന്ന ഇക്കോ പെർഫോമൻസ് ടെക്നോളജിയുടെ നൂതന പതിപ്പാണിത്.
അളവുകളിലും ഭാരത്തിലും ചെറിയ ചില വ്യത്യാസങ്ങളും പുതിയ സ്കൂട്ടറിലുണ്ട്. ഇ.എക്സിന് ഒരു കിലോഗ്രാം കൂടുതൽ ഭാരമുണ്ട് (111kg).കൂടാതെ 25എം.എം ആണ് വീൽബേസ്. സ്റ്റാന്റേർഡ് ബർഗ്മാനേക്കാൾ 5എം.എം കുറവാണിത്.
124 സിസി, 2-വാൽവ്, സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് ഇ.എക്സിനും കരത്തേുനൽകുന്നത്. ഫീച്ചറുകളുടെ കാര്യത്തിലും സമ്പന്നമാണ് ബർഗ്മാൻ സ്ട്രീറ്റ് ഇ.എക്സ്. എൽ.ഇ.ഡി ഹെഡ്‌ലൈറ്റും ബ്ലൂടൂത്ത് ഉള്ള എൽ.സി.ഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും യുഎസ്ബി ചാർജിങ് സോക്കറ്റും വാഹനത്തിന് ലഭിക്കും. പ്ലാറ്റിനം സിൽവർ, ബ്രോൺസ്, ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിൽ വാഹനം ലഭ്യമാണ്.
ബർഗ്മാൻ സ്ട്രീറ്റ് ഇഎക്സിന് സ്റ്റാൻഡേർഡ് ബർഗ്മാനേക്കാൾ 22,400 രൂപയും റൈഡ് കണക്റ്റ് പതിപ്പിനേക്കാൾ 19,000 രൂപയും കൂടുതലാണ്. ബർഗ്മാൻ സ്ട്രീറ്റ് നേരിട്ട് മത്സരിക്കുന്നത് മറ്റൊരു മാക്‌സി-സ്റ്റൈൽ സ്‌കൂട്ടറായ അപ്രീലിയ എസ്.എക്സ്.ആർ 125-നോടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.