സ്കോഡ ഒക്ടാവിയ ആർ.എസ് 

വിപണിയിൽ എത്തുന്നത് ഒക്ടോബർ 17ന്, വില പ്രഖ്യാപിക്കും മുമ്പേ വാഹനം വിറ്റു തീർന്നു; രാജ്യത്ത് തരംഗമായി സ്കോഡ ഒക്ടാവിയ ആർ.എസ്

സ്കോഡ ഇന്ത്യ രാജ്യത്ത് ഒക്ടോബർ 17ന് വിപണിയിൽ അവതരിപ്പിക്കുന്ന ഒക്ടാവിയ ആർ.എസ് മോഡലിന്റെ വില പ്രഖ്യാപിക്കും മുമ്പ് വാഹനങ്ങളെല്ലാം വിറ്റു തീർത്തു. ഒരു സംശയം ഉണ്ടല്ലേ? വ്യക്തമാക്കാം. സ്‌കോഡയുടെ പ്രീമിയം സെഡാൻ മോഡൽ വാഹനമാണ് ഒക്ടാവിയ ആർ.എസ്. വാഹനത്തിന്റെ ബുക്കിങ് 2.50 ലക്ഷം രൂപ ടോക്കൺ അഡ്വാൻസ് നൽകി ബുക്ക് ചെയ്യാനുള്ള ഓപ്ഷനാണ് സ്കോഡ വാഹനപ്രേമികൾക്ക് നൽകിയത്. ഒക്ടോബർ ആറിന് ബുക്കിങ് ആരംഭിച്ച് 20 മിനുട്ടുകൾ കൊണ്ട് ഇന്ത്യക്കായി അനുവദിച്ച 100 യൂനിറ്റുകളുടെയും ബുക്കിങ് പൂർത്തിയായതായി കമ്പനി അറിയിച്ചു. ഏകദേശം 50 ലക്ഷം രൂപയാണ് വാഹനത്തിന് പ്രതീക്ഷിക്കുന്ന മോഹവില.

മുൻവശത്ത് എൽ.ഇ.ഡി മാട്രിക്സ് ഹെഡ്‍ലൈറ്റിൽ ഡി.ആർ.എൽ ലൈറ്റുകൾ ഹൈലൈറ്റ് ചെയ്താണ് വാഹനം നിരത്തുകളിൽ എത്തുന്നത്. 18 ഇഞ്ച് അലോയ്-വീലുമായി എത്തുന്ന ഒക്ടാവിയ ആർ.എസിന്റെ ഡൈനാമിക് ബോഡി വാഹനത്തിന് ഏറെ അനുയോജ്യമാണ്. 13-ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈന്മെന്റ് സിസ്റ്റം, സ്പോർട്സ് സീറ്റുകൾ എന്നിവയും നാലാം തലമുറയിലെ ഒക്ടാവിയ ആർ.എസിന്റെ പ്രത്യേകതയാണ്.

2.0-ലിറ്റർ ടി.എസ്.ഐ പെട്രോൾ എൻജിനാണ് സ്കോഡ ഒക്ടാവിയ ആർ.എസിന്റെ കരുത്ത്. ഇത് പരമാവധി 216 ബി.എച്ച്.പി പവറും 370 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിനാണ്. ഫ്രണ്ട്-വീൽ ഡ്രൈവിൽ 7 സ്പീഡ് ഡി.എസ്.ജി ട്രാൻസ്മിഷനുമായി ജോഡിയാക്കിയാണ് ഒക്ടാവിയ ആർ.എസ് നിരത്തുകളിൽ എത്തുന്നത്. 2.0-ലിറ്റർ ടി.എസ്.ഐ പെട്രോൾ എൻജിനിൽ എത്തുന്ന സെഡാന്റെ പരമാവധി വേഗത 250 km/h ആണ്. വാഹനം 0 മുതൽ 100 km/h സഞ്ചരിക്കാൻ 6.4 സെക്കൻഡുകൾ മാത്രം എടുക്കുന്നത്. വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ വിപണി പ്രവേശനത്തിന് ശേഷം പുറത്തുവിടുമെന്ന് സ്കോഡ അറിയിച്ചു.

Tags:    
News Summary - Skoda Octavia RS Sold Out In India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.