സ്കോഡ ഒക്ടാവിയ ആർ.എസ്
വില പ്രഖ്യാപിക്കും മുമ്പേ ബുക്കിങ്ങുകൾ പൂർത്തീകരിച്ച സ്‌കോഡയുടെ ഓക്ടാവിയ ആർ.എസിന്റെ വില പുറത്തുവിട്ട് കമ്പനി. 49.99 ലക്ഷം രൂപയാണ് സെഡാന്റെ എക്സ് ഷോറൂം വില. ലിമിറ്റഡ് എഡിഷനിൽ 100 യൂനിറ്റ് വാഹനങ്ങൾ മാത്രമാണ് രാജ്യത്ത് സ്കോഡ വിൽപ്പനക്കെത്തിക്കുന്നത്. വാഹനത്തിന്റെ അഡ്വാൻസ് ബുക്കിങ് ഒക്ടോബർ ആറിന് കമ്പനി ആരംഭിച്ചിരുന്നു.
സ്കോഡ ഓക്ടാവിയ ആർ.എസിന്റെ ഒത്ത എതിരാളി ഫോൾക്‌സ്‌വാഗൺ ഗോൾഫ് ജി.ടി.ഐ ആണ്. 50.91 ലക്ഷം രൂപയാണ് ഗോൾഫ് ജി.യു.ഐയുടെ എക്സ് ഷോറൂം വില. ഗോൾഫ് ജി.ടി.ഐയിൽ ഉപയോഗിക്കുന്ന ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ പ്രശസ്തമായ 'EA888' 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ഒക്ടാവിയ ആർ.എസിൽ സജ്ജീകരിച്ചിരിക്കുന്നത്. ഈ എൻജിൻ 265 ബി.എച്ച്.പി കരുത്തും 370 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. ഫ്രണ്ട്-വീൽ ഡ്രൈവിൽ നിരത്തുകളിൽ എത്തുന്ന ഒക്ടാവിയ ആർ.എസ് 7 സ്പീഡ് ഡ്യൂവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയിണക്കിയതാണ്.
0-100kph വേഗത കൈവരിക്കാൻ 6.4 സെക്കൻഡുകൾ മാത്രമെടുക്കുന്ന ഒക്ടാവിയ ആർ.എസിന്റെ ഏറ്റവും ഉയർന്ന വേഗത 250kph ആണ്. കൂടാതെ സ്റ്റാൻഡേർഡായി സ്പോർട്സ് എക്സ്ഹോസ്റ്റ് സിസ്റ്റവും സ്കോഡ നൽകുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ വിൽപ്പന നടത്തുന്ന വാഹനത്തിന് ഡൈനാമിക് ചാസിസ് കണ്ട്രോൾ (ഡി.സി.സി) ഫീച്ചർ നൽകുന്നില്ല.
പുതിയ ഓക്ടാവിയ ആർ.എസിന് സ്പോർട്ടിയർ ബമ്പർ, ബ്ലാക്ക്-ഔട്ട് ട്രിം, ആർ.എസ് ബാഡ്ജിങ്, 19 ഇഞ്ച് എയ്റോ-ഒപ്ടിമൈസ്ഡ് അലോയ് വീൽസ്, ലിപ് സ്പോയ്ലർ എന്നിവ ലഭിക്കുന്നു. കൂടാതെ കാൻഡി വൈറ്റ്, മാജിക് ബ്ലാക്ക്, മാമ്പ ഗ്രീൻ, റേസ് ബ്ലൂ, വെൽവെറ്റ് റെഡ് എന്നീ അഞ്ച് നിറങ്ങളിൽ വാഹനം ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നു.
ഫുൾ-ബ്ലാക്ക് കാബിനിൽ റെഡ് സ്റ്റിച്ചിങ് ഉൾപ്പെടുത്തിയാണ് വാഹനം വിപണിയിൽ എത്തുന്നത്. ത്രീ-സ്പോക് സ്റ്റീയറിങ് വീലും സ്പോർട്സ് സീറ്റുകളും ഓക്ടാവിയ ആർ.എസിന് ലഭിക്കുന്നു. കൂടാതെ 13-ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈന്മെന്റ് സിസ്റ്റം, 10.25-ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, 11 സ്‌പീക്കർ കാന്റൺ സൗണ്ട് സിസ്റ്റം, 360-ഡിഗ്രി കാമറ, മാട്രിക്സ് എൽ.ഇ.ഡി ഹെഡ്‍ലൈറ്റ്, വയർലെസ്സ് ആപ്പിൾ കാർപ്ലേ ആൻഡ് ആൻഡ്രോയിഡ് ഓട്ടോ, മസാജ് ഫങ്ക്ഷനോട് കൂടിയ ഹീറ്റഡ് ആൻഡ് പവേർഡ് ഫ്രണ്ട് സീറ്റുകൾ, 3 സോൺ ക്ലൈമറ്റ് കണ്ട്രോൾ, 10 എയർബാഗുകൾ, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ എന്നീ ഫീച്ചറുകൾ സ്കോഡ ഓക്ടാവിയ ആർ.എസിൽ സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.