സംഗീത പ്രതിഭകള്‍ക്കായി സ്‌കോഡ ഡെക്കാണ്‍ ബീറ്റ്‌സ്

കൊച്ചി: രാജ്യത്തെ വളര്‍ന്നു വരുന്ന സംഗീത പ്രതിഭകള്‍ക്കായി സ്‌കോഡ ഓട്ടോ ഇന്ത്യ ഒരുക്കുന്ന സ്‌കോഡ ഡെക്കാന്‍ ബീറ്റ്‌സിന് തുടക്കമായി. 5 ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഗീതപ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മലയാളം, കന്നഡ, തമിഴ്, തെലുങ്ക് സംഗീതത്തിന്റെ ആസ്വാദനമികവ് കൂട്ടുന്ന സംഗീത കാമ്പയിന്‍ അവതരിപ്പിക്കുന്നത്.


ടാലന്റ് ഹണ്ട്, ഓണ്‍റോഡ്, ഗ്യാരേജ് സീരീസ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഘട്ടങ്ങളിലായി സംഘടിപ്പിക്കുന്ന സീരീസില്‍ 4 സംസ്ഥാനങ്ങളില്‍ നിന്നുള്ള 16 യുവപ്രതിഭകളെ അവതരിപ്പിക്കുന്നു. സിതാര കൃഷ്ണകുമാര്‍ (മലയാളം), ആന്‍ഡ്രിയ ജെര്‍മിയ (തമിഴ്), ഗീത മാധുരി (തെലുങ്ക്), രഘു ദീക്ഷിത് (കന്നഡ) തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംഗീതമേഖലയിലെ പ്രതിഭകള്‍ ടാലന്റ് ഹണ്ടിന്റെ ഭാഗമായി എത്തുന്നവർക്ക് മാര്‍ഗനിര്‍ദേശം നല്‍കും.

Tags:    
News Summary - Skoda Deccan Beats for Musical Talents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.