ഇ.വികളിൽ വിസ്​മയം തീർക്കാൻ സിമ്പിൾ വൺ, 240 കിലോമീറ്റർ എന്ന അത്​ഭുത റേഞ്ച്​

ഇന്ത്യയുടെ ഇ.വി യുദ്ധത്തിൽ പുതിയൊരു പോരാളികൂടി വരവറിയിച്ചു. ബംഗളൂരു ആസ്​ഥാനമായുള്ള സിമ്പിൾ തങ്ങളുടെ ഇ.വി സ്​കൂട്ടറിന്​ വൺ എന്ന്​ പേരിട്ടു. പേരി​െൻറ രജിസ്​ട്രേഷനും കഴിഞ്ഞ ദിവസം കമ്പനി പൂർത്തിയാക്കി. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് വാഹനം പുറത്തിറക്കുമെന്നാണ്​ സിമ്പിൾ എനർജി പറയുന്നത്​. നിലവിൽ വിപണിയിലുള്ള ഏതൊരു ഇവി സ്​കൂട്ടറിനേക്കാളും ഉയർന്ന റേഞ്ച്​ വാഗ്​ദാനം ചെയ്യുന്നു എന്നതാണ്​ സിമ്പിൾ വണ്ണിനെ ശ്രദ്ധേയമാക്കുന്നത്​. 240 കിലോമീറ്റർ ആണ്​ സിമ്പിൾ വണ്ണി​െൻറ ഇക്കോ മോഡിലെ റേഞ്ച്​.


നിലവിൽ വിപണിയിലെ മുമ്പന്മാരായ ഇൗഥർ, ​െഎക്യൂബ്​, ചേതക്​ തുടങ്ങിയവയെല്ലാം 100നും 130നും ഇടയിലാണ്​ മൈ​ലേജ്​ നൽകുന്നത്​. ഇവിടെയാണ്​ സിമ്പിൾ എനർജിയുടെ വാഗ്​ദാനം പ്രസക്​തമാകുന്നത്​. വിപണിയിലെ ഹിറ്റ്​ വാഹനമായ ഹോണ്ട ആക്​ടീവ സിക്​സ്​ ജിയുടെ പെട്രോൾ ടാങ്ക്​ 5.3ലിറ്ററാണ്​. ഇൗ ടാങ്കിൽ മൊത്തത്തിൽ ഇന്ധനം നിറച്ചാൽ വാഹനത്തിന്​ ഒാടാനാവുക 260 കിലോമീറ്ററാണ് ​(മൈലേജ്​ 50 കിലോമീറ്റർ കണക്കാക്കിയാൽ). ഇതിനർഥം സിമ്പിൾ വണ്ണിന്​ പറയുന്ന റേഞ്ച്​ ലഭിക്കുകയാണെങ്കിൽ അത്​ വിപ്ലവകരമായിരിക്കുമെന്നാണ്​. എന്നാൽ ഒരു കാര്യത്തിൽ സിമ്പിൾ എനർജി കൃത്യമായ വെളിപ്പെടുത്തൽ ഒന്ന​ും നടത്തിയിട്ടില്ല. അത്​ വേഗതയുടെ കാര്യത്തിലാണ്​. ഇക്കോ മോഡിൽ എത്രവേഗം ലഭിക്കും എന്നത്​ ഇ.വി സ്​കൂട്ടറുകളെ സംബന്ധിച്ച്​ ഏറെ പ്രസക്​തമാണ്​. 40 കിലോമീറ്റർ വേഗത്തിൽ 240 കിലോമീറ്റർ റേഞ്ച്​ എന്നത്​ ആകർഷകമല്ല. 


സിമ്പിൾ വണ്ണിന്​ സ്​പോർട്​സ്​ മോഡും നൽകിയിട്ടുണ്ട്​. അതിൽ റേഞ്ച്​ കുറയുമെന്നും കമ്പനി അധികൃതർ പറയുന്നു. ഇൗഥറും ​െഎക്യൂബുമൊക്കെ 80-90 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളാണ്​. വരാനിരിക്കുന്ന ഒാല സ്​കൂട്ടറുകളും മികച്ച വേഗതയും റേഞ്ചും വാഗ്​ദാനം ചെയ്യുന്നുണ്ട്​. 1.1 ലക്ഷത്തിനും 1.2 ലക്ഷത്തിനും ഇടയിലാണ്​ സിമ്പിൾ വണ്ണി​െൻറ വില പ്രതീക്ഷിക്കപ്പെടുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.