ഒമ്പത് വർഷത്തെ കാത്തിരിപ്പാണ്; ഷാജി കൈലാസ് സ്വന്തമാക്കിയത് ലോകത്തെ ഏറ്റവും സുരക്ഷിതവാഹനം

'ഒമ്പത് വർഷത്തെ ഇടവേളക്ക് ശേഷം' ഷാജി കൈലാസ് എന്ന സംവിധായകൻ എത്തിയത് തീയറ്ററുകളിൽ ഗർജ്ജനമായിക്കൊണ്ടിരിക്കുന്ന 'കടുവ'യുമായാണ്. തട്ടുപ്പൊളിപ്പൻ മാസ് മസാല പടങ്ങളിലേക്കുള്ള ഷാജി കൈലാസ് എന്ന സംവിധായകന്‍റെ ഗംഭീര തിരിച്ചുവരവ് കൂടിയാണ് ചിത്രം. കടുവയുടെ വിജയം അദ്ദേഹം ആഘോഷിച്ചത് പുത്തൻ വോൾവോ എസ്.യു.വി സ്വന്തമാക്കിയാണ്.

സ്വീഡിഷ് വാഹനനിർമാതാക്കാളായ വോള്‍വോയുടെ ആഢംബര എസ്‌.യു.വി എക്‌സ്‌.സി 60 ആണ് തീപ്പൊരി സംവിധായകൻ സ്വന്തമാക്കിയത്. ആഢംബരത്തിന് പുറമെ ലോകത്തെ ഏറ്റവും സുരക്ഷിതമായ കാർ എന്ന വിശേഷണം ലഭിച്ച വാഹനമാണ് എക്‌സ്‌.സി 60. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന മിഡ്-സൈസ്ഡ് എസ്‌.യുവിയായ എക്‌സ്‌സി 60, 2017ൽ ആണ് ഇന്ത്യയിൽ അവതരിച്ചത്.

സുരക്ഷാ ഏജൻസിയായ യൂറോ എൻ.സി.പി നടത്തിയ ക്രാഷ് ടെസ്റ്റിലാണ് എക്‌സ്‌.സി 60 ഏറ്റവും സുരക്ഷിതമായ കാറായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതുകൂടാതെ മികച്ച ഓഫ് റോഡർ എന്ന പുരസ്കാരവും വാഹനത്തിന് ലഭിച്ചിരുന്നു. മുന്നിലെയും പിന്നിലെയും വാഹനങ്ങളില്‍ നിന്നും നിശ്ചിത അകലം പാലിക്കാന്‍ സഹായിക്കുന്ന പൈലറ്റ് അസിസ്റ്റ് സംവിധാനം ഉൾപ്പെടെ നിരവധി സുരക്ഷ സംവിധാനവും എക്‌സ്‌സി 60ൽ ഉണ്ട്.

പെട്രോൾ മൈൽഡ് ഹൈബ്രിഡ് എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം. 2.4 ലീറ്റർ ടർബോ ചാർജിഡ് 5 സിലിണ്ടർ എൻ.ജിന് 250 ബി.എച്ച്.പി കരുത്തും 350 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് നൂറ് കി.മീറ്റർ വേഗം കൈവരിക്കാൻ വേണ്ടത് 6.9 സെക്കന്‍റ് സമയം മാത്രം. 180 കി.മീറ്ററാണ് ഉയർന്ന വേഗത. 65.90 ലക്ഷം രൂപയാണ് എക്‌സ്‌സി 60യുടെ എക്സ് ഷോറൂം വില.

Tags:    
News Summary - Shaji Kailas owns volvo XC60

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.