മീറ്റിയോർ വാങ്ങ​ുന്നവർക്ക്​ കൈപൊള്ളും;​ വില വർധിപ്പിച്ച്​ റോയൽ എൻഫീൽഡ്​

റോയൽ എൻഫീൽഡ് ക്രൂസർ ബൈക്കായ മീറ്റിയോർ 350ന്​ വില വർധിപ്പിച്ചു. 3,146 രൂപവരെയുള്ള വർധനയാണ്​ വരുത്തിയിരിക്കുന്നത്​. 2020 നവംബറിലാണ്​ ബൈക്ക്​ വിപണിയിൽ എത്തിയത്​. വിവിധ വേരിയന്‍റുകളായ ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നിവയിലുടനീളം വില വർധനവ്​ ബാധകമാണ്​. സൂപ്പർനോവ വേരിയന്‍റിനാണ്​ ഏറ്റവും കൂടുതൽ വിലവർധിച്ചത് -3,146 രൂപ. ഫയർബോൾ, സ്റ്റെല്ലാർ വേരിയന്‍റുകൾക്ക് യഥാക്രമം 2,927, 3,010 രൂപ വിലവർധിച്ചിട്ടുണ്ട്​.


റോയൽ എൻഫീൽഡ് മീറ്റിയോർ പുത്തൻ 350 സിസി പ്ലാറ്റ്‌ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്. വാഹനത്തിന്​ പുതിയ എഞ്ചിനും ഷാസിയും നൽകിയിട്ടുണ്ട്​. 349 സിസി സിംഗിൾ സിലിണ്ടർ എയർ, ഓയിൽ കൂൾഡ് എഞ്ചിൻ 6,100 ആർപിഎമ്മിൽ 20.2 ബിഎച്ച്പിയും 4,000 ആർപിഎമ്മിൽ 27 എൻഎം പീക്ക് ടോർക്കും ഉത്​പാദിപ്പിക്കും.


191 കിലോഗ്രാം ആണ്​ ഭാരം. 2020 ഡിസംബറിൽ കമ്പനിയുടെ ആഭ്യന്തര വിപണിയിലെ മോട്ടോർസൈക്കിൾ വിൽപ്പനയിൽ 35 ശതമാനം വർധനയുണ്ടായി. 65,492 മോട്ടോർസൈക്കിളുകൾ ഈ കാലയളവിൽ വിറ്റു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 48,489 ബൈക്കുകളാണ്​ വിറ്റത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.