വാർഷിക നിറവിൽ അവിശ്വസനീയ വിലക്കുറവുമായി റെനോ ക്വിഡ്​; ലക്ഷത്തിനും മുകളിൽ ആനുകൂല്യങ്ങൾ

ചെറുകാറായ ക്വിഡി​െൻറ പത്താം വാർഷിക ആഘോഷവേളയിൽ വമ്പൻ ഒാഫറുകൾ പ്രഖ്യാപിച്ച്​ റെനോ. ചെറുകാറായ ക്വിഡി​െൻറ തിരഞ്ഞെടുത്ത വകഭേദങ്ങളിൽ 80,000 രൂപവരെയുള്ള ആനുകൂല്യങ്ങളാണ്​ കമ്പനി വാഗ്​ദാനം ചെയ്യുന്നത്​. 2021 സെപ്റ്റംബർ അവസാനംവരെ ഒാഫർ നിലനിൽക്കും. 1.10 ലക്ഷം വരെ പരമാവധി ലോയൽറ്റി ആനുകൂല്യങ്ങളോടെ 10 അതുല്യമായ റോയൽറ്റി റിവാർഡുകളും റെനോ അവതരിപ്പിച്ചിട്ടുണ്ട്. സാധാരണ ഓഫറുകൾക്ക് പുറമേയാണ്​ ഇൗ അവസരം ഒരുക്കിയിരിക്കുന്നത്​.


പ്രധാന മാറ്റം

ഇതോടൊപ്പം മറ്റൊരു വിപ്ലവകരമായ മാറ്റം, ക്വിഡി​െൻറ എല്ലാ വകഭേദങ്ങളിലും ഇനിമുതൽ ഇരട്ട എയർബാഗുകൾ സ്റ്റാൻഡേർഡായി വരുമെന്നതാണ്​. റെനോ ഇന്ത്യ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുണ്ട്​. ഇതുവരെ, ക്വിഡി​െൻറ അടിസ്ഥാന വകഭേദങ്ങളിൽ ഡ്രൈവർ സൈഡ് എയർബാഗ്​ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ക്വിഡ് ക്ലൈംബർ എഡിഷന് പുതിയ നിറവും സവിശേഷതകളും ലഭ്യമാക്കിയിട്ടുണ്ടെന്നതും എടുത്തുപറയേണ്ടതാണ്​​.

2021 മോഡൽ റെനോ ക്വിഡി​െൻറ വില പട്ടിക

ഡ്യുവൽ-ടോൺ പെയിൻറ്​ ഓപ്ഷനിൽ വെള്ള വാഹനത്തിന്​ കറുത്ത മേൽക്കൂര ലഭിക്കും. ഇലക്ട്രിക് ഒ.ആർ.വി.എമ്മുകളും രാവും പകലും അനുസരിച്ച്​ ക്രമീകരിക്കാവുന്ന ​​െഎ.ആർ.വി.എമ്മും വാഹനത്തി​െൻറ സവിശേഷതകളാണ്​. മെക്കാനിക്കലായി, ക്വിഡിൽ 54hp, 0.8 ലിറ്റർ എൻജിനും വലിയ 68hp, 1.0 ലിറ്റർ പെട്രോൾ യൂണിറ്റും തുടരും. രണ്ട് എഞ്ചിനുകൾക്കും അഞ്ച്​ സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് നൽകിയിരിക്കുന്നത്, എങ്കിലും വലിയ 1.0 ലിറ്റർ യൂണിറ്റിൽ എ.എം.ടി ഓപ്‌ഷനും നൽകിയിട്ടുണ്ട്​. 4.06 മുതൽ 5.51 ലക്ഷംവരെയാണ്​ വാഹനത്തി​െൻറ വില (2021 മോഡൽ വർഷത്തേക്കുള്ള റെനോ ക്വിഡി​െൻറ വിശദമായ വില പട്ടിക ചിത്രത്തിൽ).

ക്വിഡിനൊപ്പം കൈഗർ കോം‌പാക്റ്റ് എസ്‌യുവി മികച്ച വിൽപ്പനയാണ്​ നേടുന്നതെന്ന്​ റെനോ പറയുന്നു. റെനോയുടെ ജനപ്രിയ എംപിവിയായ ട്രൈബറിൽ അടുത്തിടെ നിരവധി കൂട്ടിച്ചേർക്കലുകൾ കമ്പനി നടത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.