റീനുവിന്റെയും സച്ചിന്റെയും ഇലക്ട്രിക് സ്കൂട്ടറായ റിവർ 'ഇൻഡി' ഇനിമുതൽ തിരുവനന്തപുരത്തും

തിരുവനന്തപുരം: ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ റിവർ അവരുടെ രണ്ടാമത്തെ ഷോറൂമിന്റെ ഗ്രാൻഡ് ലോഞ്ചിങ് തിരുവനന്തപുരത്ത് നടത്തി. ഇൻഡൽ ഓട്ടോമോട്ടീവ് എന്ന ഓട്ടോമൊബൈൽ കമ്പനിയാണ് കേരളത്തിലെ റിവറിന്റെ ഡീലർ. തിരുവനന്തപുരത്തെ പാപ്പനംകോടാണ് ഷോറൂം പ്രവർത്തനം ആരംഭിക്കുന്നത്.


റിവർ ഇലക്ട്രിക് സ്കൂട്ടറിന്റെ വിപണിയിൽ തരംഗം സൃഷ്ട്ടിച്ച 'ഇൻഡി' മോഡലാണ് കമ്പനി കേരളത്തിൽ അവതരിപ്പിച്ചത്. ഇതിലൂടെ ഇലക്ട്രിക് സ്കൂട്ടർ വിപണി കൂടുതൽ വിപുലീകരിക്കാനുള്ള പ്രവർത്തങ്ങൾ കമ്പനി നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി 2025 സെപ്തംബർ ആകുമ്പോഴേക്കും തിരുവനന്തപുരം കൊച്ചി എന്നീ നഗരങ്ങളെ കൂടാതെ 10 പുതിയ സ്റ്റോറുകൾ കേരളത്തിൽ ആരംഭിക്കുമെന്ന് റിവറിന്റെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അരവിന്ദ് മണി പറഞ്ഞു. നിലവിൽ ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പൂനെ, മൈസൂരു തുടങ്ങിയ നഗരങ്ങളുൾപ്പെടെ രാജ്യത്തൊട്ടാകെ 21 സ്റ്റോറുകൾ റിവറിനുണ്ട്.


റിവറിന്റെ ജനപ്രിയ മോഡലായ ഇൻഡിക്ക് 1,42,999 രൂപയാണ് എക്സ് ഷോറൂം വില. 4kWh ബാറ്ററി പക്കുള്ള ഇൻഡി ഒറ്റ ചാർജിൽ 161 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്നുണ്ട്. ഉപഭോക്താക്കൾക്ക് സ്റ്റോറിൽ നേരിട്ട് വന്ന് ടെസ്റ്റ് ഡ്രൈവ് ചെയ്ത ശേഷം ബുക്കിങ് നടത്താം. കൂടാതെ www.rideriver.com എന്ന വെബ്സൈറ്റ് വഴിയും ബുക്കിങ് നടത്താമെന്ന് കമ്പനി അറിയിച്ചു.

Tags:    
News Summary - Reenu and Sachin's electric scooter, River 'Indy', is now available in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.