ഈ സന്തോഷം പങ്കുവയ്​ക്കാതിരിക്കാനാവില്ല; പുത്തൻ റേഞ്ച്​ റോവർ വാങ്ങിയെന്ന്​ നടി രശ്​മിക മന്ദാന

തെലുങ്ക്​ കന്നഡ സിനിമകളില​ൂടെ പ്രശസ്​തയായ നടി രശ്​മിക മന്ദാന തന്‍റെ പുതിയ സന്തോഷം ആരാധകരുമായി പങ്കുവച്ചു. റേഞ്ച്​ റോവർ സ്​പോർട്​സ്​ എന്ന സൂപ്പർ എസ്​.യു.വിയാണ്​ താരം തന്‍റെ ഗ്യാരേജിൽ എത്തിച്ചിരിക്കുന്നത്​. തന്‍റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ്​ രശ്​മിക വാഹനത്തിന്​ മുന്നിൽ നിൽക്കുന്ന ചിത്രം പങ്കുവച്ചിരിക്കുന്നത്​. ഒപ്പം കുറിപ്പും ഇട്ടിട്ടുണ്ട്​.


'സാധാരണ ഞാൻ വളരെ പേഴ്​സനലായ കാര്യങ്ങൾ അങ്ങിനെ പങ്കുവയ്​ക്കാറില്ല. പക്ഷെ ഇത്തവണ ഈ വിവരം നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുകയാണ്​. കാരണം നിങ്ങൾ എന്‍റെ യാത്രയുടെ ഭാഗമായതിനാൽ ഇത് അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഒരിക്കലും ഇതുപോലൊരുകാര്യം എനിക്ക്​ സാധിക്കുമെന്ന്​ കരുതിയിരുന്നില്ല. ഞാനി​പ്പോൾ വിമാനത്താവളത്തിലേക്ക് ഓടുകയാണ്. പക്ഷേ രണ്ട്​ മിനിറ്റ് കണ്ടെത്തി ഈ ചിത്രങ്ങൾ എടുക്കുകയാണ്. എന്‍റെ യാത്രയുടെ ഭാഗമായതിന് നന്ദി. നമ്മൾ ഒരുമിച്ചാണ് ഇതുവരെ എത്തിയതെന്നത്​ ശരിക്കും സന്തോഷിപ്പിക്കുന്നു'-രശ്​മിക കുറിച്ചു.

സിദ്ധാർഥ്​ മൽഹോത്രയ്‌ക്കൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന രശ്മിക നിരവധി ഹിറ്റ്​ സിനിമകളുടെ ഭാഗമായിട്ടുണ്ട്​. ഡിയർ കോമ്രേഡ്​, ഗീതാഗോവിന്ദം തുടങ്ങിയവ അവയിൽ ചിലതാണ്​. റേഞ്ച് റോവർ സ്പോർട്ടിന്‍റെ വില 88.24 ലക്ഷം മുതൽ 1.72 കോടി വരെയാണ്​. ലോകത്തിലെ ഏറ്റവും മികച്ച എസ്​.യു.വികളിൽ ഒന്നായാണ്​ ഇവ അറിയപ്പെടുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.