ഇനി ലൈസന്‍സിനും പ്രൊബേഷൻ പിരീഡ്; നന്നായി വണ്ടിയോടിച്ചാൽ മാത്രം യഥാർഥ ലൈസൻസ്‌

ഡ്രൈവിങ് പരീക്ഷ ജയിച്ചാലുടന്‍ ലൈസന്‍സ് നല്‍കുന്ന പരമ്പരാഗത രീതിക്ക് മോട്ടോര്‍വാഹന വകുപ്പ് മാറ്റം വരുത്താനൊരുങ്ങുന്നു. ആറു മാസത്തെയോ ഒരുവര്‍ഷത്തെയോ കാലയളവില്‍ നിരീക്ഷണാടിസ്ഥാനത്തിലുള്ള (പ്രൊബേഷണറി) ലൈസന്‍സ് ഏര്‍പ്പെടുത്താനാണ് ആലോചന

ആദ്യം പ്രൊബേഷണറി ലൈസന്‍സാകും നല്‍കുക. ഇക്കാലയളവില്‍ അപകടരഹിത യാത്ര ഉറപ്പാക്കിയാലേ ലൈസന്‍സ് നല്‍കൂ. ഡ്രൈവര്‍ കൂടുതല്‍ പ്രായോഗിക അറിവും പ്രാഗത്ഭ്യവും നേടുകയെന്ന ലക്ഷ്യത്തോടെയാണു പരിഷ്‌കാരം. ലൈസന്‍സ് കിട്ടിയാലുടന്‍ വാഹനവുമായി ഇറങ്ങുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നുവെന്നാണു വകുപ്പിന്റെ വിലയിരുത്തല്‍.

ആലപ്പുഴയില്‍ ആറു മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കാറോടിച്ചത് ആറു മാസം മുന്‍പ് ലൈസന്‍സ് കിട്ടിയ വിദ്യാര്‍ഥിയായിരുന്നു. അപകടരഹിത യാത്ര ഉറപ്പാക്കി പുതിയ ഡ്രൈവിങ് സംസ്‌കാരം രൂപപ്പെടുത്തലാണ് പരിഷ്‌കാരത്തിന്റെ ഉദ്ദേശ്യമെന്നും ഇതിനുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഗതാഗത കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. 

Tags:    
News Summary - probation period for driving license

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.