10 ലക്ഷം കയേനുകൾ നിരത്തിൽ; പോർഷേക്കിത്​ അഭിമാന കാലം

2002 ലാണ് കയേൻ എസ്​.യു.വി പോർഷെ ആദ്യമായി അവതരിപ്പിച്ചത്. 18 വർഷം പിന്നിട്ട്​ 2020ലെത്തു​േമ്പാൾ 10 ലക്ഷം കയേനുകൾ നിരത്തിലെത്തിയിരിക്കുന്നു. ആഘോഷത്തി​െൻറ ഭാഗമായി തങ്ങളുടെ സ്ലൊവാക്യൻ പ്ലാൻറിൽ കാർമൈൻ റെഡ്​ നിറത്തിലുള്ള കയേൻ നിർമിച്ചിരിക്കുകയാണ്​ പോർഷെ. ജർമനിയിലെ ഒരു ഉപഭോക്താവിനാണ്​ വാഹനം കൈമാറിയത്​. 18 വർഷങ്ങൾക്ക് മുമ്പ് പാരീസ് മോട്ടോർഷോയിലാണ് കയേൻ ആദ്യമായി അവതരിപ്പിച്ചത്. ഇതുവരെ മൂന്ന് തലമുറ വാഹനങ്ങൾ നിരത്തിലെത്തി.


ഏറ്റവും പുതിയ തലമുറ 2018 ൽ ഇന്ത്യൻ വിപണിയിലേക്ക് വന്നു. കയേ​െൻറ എൻട്രി ലെവൽ വാഹനത്തി​െൻറ വില 1.19 കോടി രൂപയാണ്​. കയേൻ, കയേൻ ഇ-ഹൈബ്രിഡ്, കയേൻ ടർബോ എന്നിങ്ങനെ മൂന്ന് വേരിയൻറുകളിൽ വാഹനം നിലവിലുണ്ട്. ഓഡി നിർമിത 3.0 ലിറ്റർ വി -6 ടർബോ ഉൾപ്പെടെയുള്ള എൻജിൻ ഓപ്ഷനുകളിലാണ് ഇൻറർനാഷണൽ സ്‌പെക്​ മോഡൽ വരുന്നത്. ചെറിയ എഞ്ചിൻ എൻട്രി ലെവൽ മോഡലുകൾക്കായി കരുതിവച്ചിരിക്കുന്നു. മിഡ് റേഞ്ച് മോഡലുകൾക്ക് 2.9 ലിറ്റർ വി -6 ടർബോയും നൽകിയിട്ടുണ്ട്​.

4.0 ലിറ്റർ വി -8 ടർബോചാർജ്​ഡ്​ എഞ്ചിനാണ്​ ഉയർന്ന വകഭേദങ്ങൾക്ക്​. 2.9 വി -6, 4.0 വി -8 ഓപ്ഷനുകൾ അടിസ്ഥാനമാക്കി രണ്ട് ഹൈബ്രിഡുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്​. 3.0 ലിറ്റർ വി 6 പെട്രോളും 4.0 ലിറ്റർ വി 8 പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് ഇന്ത്യ-സ്പെക്​ പോർഷെ കയേൻ വാഗ്​ദാനം ചെയ്യുന്നത്. ഓഡി എഞ്ചിനീയറിംഗ് എം‌എൽ‌ബി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് നിലവിലെ തലമുറ മോഡൽ വരുന്നത്. ലംബോർഗിനി ഉറൂസ്, ബെൻറ്​ലെ ബെൻറയ്​ഗ എന്നിവയുൾപ്പെടെ നിരവധി ഫോക്​സ്​വാഗൺ ഗ്രൂപ്പ് എസ്‌യുവികൾ എം‌എൽ‌ബി പ്ലാറ്റ്‌ഫോമിലാണ്​ നിർമിച്ചിരിക്കുന്നത്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.