വിൽപനയില്ല; ഹാർലി ഡേവിഡ്​സൺ ഇന്ത്യ വിടുന്നു

ന്യൂഡൽഹി: അമേരിക്കൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹാർലി ഡേവിഡ്​സൺ ഇന്ത്യ വിടുന്നു. വിൽപനയിൽ കുറവുണ്ടാവുകയും ഭാവിയിൽ ഇത്​ മെച്ചപ്പെടാനുള്ള സാധ്യതയിലാതാകുകയും ചെയ്​തതോടെയാണ്​ കമ്പനിയുടെ പിൻമാറ്റമെന്നാണ്​ സൂചന.

ഹരിയാനയിലെ ബാവലിലെ ഹാർലിഡേവിഡ്​സൺ പ്ലാൻറ്​ ഔട്ട്​സോഴ്​സ്​ ചെയ്യുന്നതിനായി കമ്പനി ചർച്ചകൾ ആരംഭിച്ചുവെന്ന്​ ദ ഹിന്ദു റിപ്പോർട്ട്​ ചെയ്യുന്നു. കമ്പനിക്ക്​ വിൽപന കൂടുതലുള്ള 50 വിപണികളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനാണ്​ തീരുമാനം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 2,500 ബൈക്കുകളാണ്​ ഹാർലി ഡേവിഡ്​സൺ ഇന്ത്യയിൽ വിറ്റത്​.

നിരത്തിലുള്ള ബൈക്കുകളുടെ സർവീസിനുള്ള സംവിധാനം തുടരുമെന്ന്​ റിപ്പോർട്ടുണ്ട്​. അതേസമയം, ഇന്ത്യയിൽ നിന്നുള്ള പിന്മാറ്റത്തെ കുറിച്ച്​ പ്രതികരിക്കാൻ ഹാർലിഡേവിഡ്​സൺ ഇതുവരെ തയാറായിട്ടില്ല.

2018ൽ 3,413 ബൈക്കുകൾ വിൽക്കാൻ ഹാർലിഡേവിഡ്​സണ്​ സാധിച്ചുവെങ്കിലും 2019ൽ വിൽപന 2,676 യൂണിറ്റുകളായി കുറഞ്ഞിരുന്നു. ഹാർലി ഡേവിഡ്​സണി​െൻറ 750 സി.സിയിൽ താഴെയുള്ള ബൈക്കുകളാണ്​ ഇന്ത്യയിൽ കൂടുതലായി വിൽക്കുന്നത്​.  

Tags:    
News Summary - Poor sales may force Harley-Davidson to shut operations in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.