ഇന്ത്യയിലെ ആദ്യ ഇ.വി ഒൗട്ട്​ലെറ്റ്​ ഇൗ നഗരത്തിൽ തുറന്ന്​ പിയാജിയോ; മുഴുവൻ വൈദ്യുത വാഹനനിരയും ലഭ്യമാകും

വൈദ്യുത വാഹനങ്ങൾക്കുമാത്രമായുള്ള ഇന്ത്യയിലെ ആദ്യ ഒൗട്ട്​ലെറ്റ്​ ചെന്നൈയിൽ തുറന്ന്​ പിയാജിയോ. ഇറ്റാലിയൻ ബ്രാൻഡിൽ നിന്നുള്ള മുഴുവൻ ഇലക്​ട്രിക്​ വാഹനങ്ങളും ഇവിടെ ലഭ്യമാകും. പിയാജിയോ ഗ്രൂപ്പി​െൻറ ഇന്ത്യൻ സബ്​സിഡിയറിയായ പിയാജിയോ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡാണ്​ ചെന്നൈയിൽ എക്​സ്​ക്ലൂസീവ്​ ഒൗട്ട്​ലെറ്റ്​ തുറന്നത്​.


'ആദ്യ ഇ.വി എക്‌സ്‌ക്ലൂസീവ് ഷോറൂം തുറന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ചെന്നൈ വലിയ മെട്രോയും പ്രധാന ബിസിനസ്സ് കേന്ദ്രവുമാണ്'-പിയാജിയോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡി​െൻറ ഇവിപിയും വാണിജ്യ വാഹന ബിസിനസ് മേധാവിയുമായ സാജു നായർ പറഞ്ഞു. പിയാജിയോ അടുത്തിടെ കാർഗോ, പാസഞ്ചർ വിഭാഗങ്ങളിൽ അവരുടെ എഫ്എക്​സ്​ റേഞ്ച് (ഫിക്​സഡ് ബാറ്ററി) ഇ.വികൾ പുറത്തിറക്കിയിരുന്നു. ഈ പുതിയ ഉത്പന്നങ്ങൾ ചെന്നൈ ഒൗട്ട്ലെറ്റിൽ വിൽപ്പനക്ക്​ വച്ചിട്ടുണ്ട്​.

തമിഴ്‌നാട്​ മന്ത്രി എം.എ. സുബ്രഹ്മണ്യം ഒൗട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്​തു. സംസ്ഥാന സർക്കാർ പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. 



Tags:    
News Summary - Piaggio sets up first electric vehicle outlet in Chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.