ലൈസൻസിനായി​ ഇനി ആർ.ടി.ഒ ഓഫീസിൽ പോവേണ്ട; പുതിയ മാറ്റങ്ങളറിയാം

ന്യൂഡൽഹി: ലൈസൻസ്​ എടുക്കുന്നതിനും നിലവിലുള്ളത്​ പുതുക്കുന്നതിനും പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി ഗതാഗത മന്ത്രാലയം. ലേണേഴ്​സ്​ ലൈസൻസിനുള്ള അപേക്ഷ ഇനി പൂർണമായും ഓൺലൈനിലൂടെ നൽകാം. ഇലക്​ട്രോണിക്​ സർട്ടിഫിക്കറ്റുകളും രേഖകളും ഇനി ലൈസൻസിനായി ഉപയോഗിക്കുകയും ചെയ്യാം. ലേണേഴ്​സ്​ ടെസ്റ്റിനുള്ള പരീക്ഷയും ഓൺലൈനായി അഭിമുഖീകരിക്കാം.

ഇതിനൊപ്പം വാഹനങ്ങളുടെ രജിസ്​ട്രേഷനിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്​. താൽക്കാലിക രജിസ്​ട്രേഷന്‍റെ കാലാവധി ഒരു മാസത്തിൽ നിന്ന്​ ആറ്​ മാസമാക്കി ഉയർത്തിയിട്ടുണ്ട്​​. രജിസ്​ട്രേഷൻ സർട്ടിഫിക്കറ്റ്​ പുതുക്കൽ ഇനി 60 ദിവസങ്ങൾക്ക്​ മുമ്പ്​ തന്നെ നടത്താം.

നേരത്തെ ഡ്രൈവിങ്​ ലൈസൻസ്​ ഉൾപ്പടെയുള്ളവയുടെ കാലാവധി കേന്ദ്ര ഗതാഗത മന്ത്രാലയം നീട്ടി നൽകിയിരുന്നു. രജിസ്​ട്രേഷൻ സർട്ടിഫിക്കറ്റുകൾ, പെർമിറ്റുകൾ എന്നിവയുടെയെല്ലാം കാലാവധി ജൂൺ 30 വരെയാണ്​ നീട്ടിയത്​.

Tags:    
News Summary - No more going to the RTO office for a license; Know the new changes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.