നിയമലംഘനം പകര്‍ത്താന്‍ എം.വി.ഡി. വാഹനങ്ങളില്‍ ക്യാമറ ഘടിപ്പിക്കും; പിഴ ചുമത്താനും പുതിയ മാര്‍ഗം

തിരുവനന്തപുരം: ഗതാഗതനിയമലംഘനങ്ങള്‍ പകര്‍ത്താന്‍ മോട്ടോര്‍വാഹനവകുപ്പിന്റെ പട്രോളിങ് വാഹനങ്ങളില്‍ ക്യാമറ ഘടിപ്പിക്കും. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണിലേക്കും കംപ്യൂട്ടറിലേക്കും മാറ്റി ഇ-ചെലാന്‍ വഴി പിഴചുമത്താനാകും വിധത്തിലാണ് ക്രമീകരണമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞു.

ബ്രീത്ത് അനലൈസര്‍, അതിവേഗം പിടികൂടാന്‍ റഡാറുകള്‍ എന്നിവ വാഹനങ്ങളിലുണ്ടാകും. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തിയാൽ തത്സമയം പ്രദർഷിപ്പിക്കാൻ വാഹനങ്ങളിൽ ഡിസ്‌പ്ലെ ബോർഡും ഘടിപ്പിക്കും. ആറുഭാഷകളില്‍ സന്ദേശം നല്‍കും. നിയമലംഘനം ബോധ്യപ്പെടുത്തി പിഴ ചുമത്തും. വാഹപരിശോധന വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ടാബും നല്‍കും. മാര്‍ച്ച് 31-നുമുന്‍പ് കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കും. ആര്‍.സി. ഡിജിറ്റലാക്കും. റോഡ് സുരക്ഷാ ഫണ്ടിൽ നിന്ന് 50 വാഹനങ്ങൾ കൂടി വാങ്ങും. 

Tags:    
News Summary - mvd kerala to use cameras in patrol vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.