വമ്പൻ വിലക്കിഴിവ്; ഒറ്റയടിക്ക് വെട്ടിക്കുറച്ചത് രണ്ട് ലക്ഷം രൂപ

ഇറ്റാലിയൻ ഇരുചക്ര വാഹന ബ്രാൻഡായ മോട്ടോ മോറിനി തങ്ങളുടെ കരുത്തുറ്റ സീമെസോ 650 ബൈക്കിന്റെ വിലയിൽ രണ്ട്‌ ലക്ഷം രൂപ വിലക്കിഴിവ് പ്രഖ്യാപിച്ചു. 6.99 ലക്ഷം രൂപ എക്സ് ഷോറൂം വിലയുണ്ടായിരുന്ന വാഹനത്തിന്റെ നിലവിലെ വില 4.99 ലക്ഷം രൂപയാണ്. ഈ വിലക്കുറവ് ആളുകൾക്ക് സൂപ്പർ ബൈക്കുകൾ കൂടുതലായി തെരഞ്ഞെടുക്കാനുള്ള ഒരു അവസരമായി മാറി.

മോട്ടോ മോറിനി സീമെസോ 650 ബൈക്കിന്റെ വിശേഷങ്ങളറിയാം

ഡിസൈനും സവിശേഷതകളും

മോട്ടോ മോറിനി സീമെസോ 650 റെട്രോ സ്ട്രീറ്റ് ബൈക്ക്, രൂപത്തിലും രൂപകൽപ്പനയിലും മറ്റ് വാഹനങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്നു. ഇതിന് ഫുൾ എൽ.ഇ.ഡി ലൈറ്റിംഗ്, ആധുനികവും ഭംഗിയുമുള്ള നിരവധി പ്രീമിയം സവിശേഷതകളും ഉണ്ട്. ഇതിനുപുറമെ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള അഞ്ച് ഇഞ്ച് ടി.എഫ്‍.ടി ഡിസ്പ്ലേയും ലഭ്യമാണ്. ഡ്യുവൽ - ചാനൽ എ.ബി.എസ്, യു.എസ്‍.ഡി ഫോർക്കുകൾ, മോണോഷോക്ക് സസ്‌പെൻഷൻ എന്നിവയും സീമെസോവിൽ ലഭിക്കുന്നു.

എഞ്ചിനും പ്രകടനവും

സീമെസോ 650 റെട്രോ ബൈക്കിന് 649 സി.സി ലിക്വിഡ് - കൂൾഡ്, പാരലൽ - ട്വിൻ എൻജിനാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ എഞ്ചിൻ 54.8 ബി.എച്ച്.പി കരുത്തും 54 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. ലോ-എൻഡ്, മിഡ് റേഞ്ച് മോഡലുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള കഴിവ് ഈ എൻജിനുണ്ട്. 6 സ്പീഡ് ഗിയർബോക്‌സിനൊപ്പം സുഖകരമായ റൈഡിംഗ് അനുഭവം സീമെസോ നൽകുന്നു. ദീർഘദൂര യാത്രകൾക്ക് ഏറെ അനുയോജ്യമാണ് വാഹനം.

പ്രീമിയം നിലവാരവും മികച്ച റെട്രോ സ്റ്റൈലിങും ഉള്ള ഒരു ഇരട്ട സിലിണ്ടർ ബൈക്കാണ് മോട്ടോ മോറിനി സീമെസോ 650. കാവസാക്കി Z 650 പോലുള്ള ബൈക്കുകളുമായി നേരിട്ട് മത്സരിക്കുന്ന ഈ ബൈക്ക് വാങ്ങാനുള്ള മികച്ച അവസരമാണിത്.

Tags:    
News Summary - Huge discount; A one-time cut of Rs.2 lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.