രാജ്യത്ത്​ ഇ.വി വിൽപ്പന കുതിക്കുന്നു; 2020നെപിന്തള്ളി 2021ലെ കച്ചവട ഗ്രാഫ്​

രാജ്യത്ത്​ ഇ.വികളുടെ വിൽപ്പന കുതിക്കുന്നതായി പഠനം. 2021 പകുതിയായപ്പോഴേക്കും 2020ൽ വിറ്റഴിഞ്ഞ വാഹനങ്ങളുടെ അത്രയും എണ്ണം ഇ.വികൾ നിരത്തിലെത്തിയിട്ടുണ്ട്​. ഇന്ത്യയിലെ 11 പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളുടെ കണക്കനുസരിച്ചാണിത്​.2021 ​ലെ ആദ്യ ആറുമാസത്തിനുള്ളിൽ 29,288 യൂനിറ്റ്​ ഇ.വികൾ വിറ്റു​. കഴിഞ്ഞ വർഷം ആകെ വിറ്റത്​ 25,598 യൂനിറ്റാണ്.ഹീറോ ഇലക്ട്രിക് ആണ്​ രാജ്യത്തെ പ്രമുഖ ഇ.വി നിർമാതാവ്​.


ബാക്കിയുള്ള വാഹന വ്യവസായങ്ങളെപ്പോലെ ഇലക്ട്രിക് ഇരുചക്രവാഹന വ്യവസായവും കോവിഡ്​ കാരണം 2020ൽ ഏറെ ബുദ്ധിമുട്ടിയിരുന്നു. കോവിഡ് രണ്ടാം തരംഗം ഉണ്ടായിട്ടും, 2021 ​െൻറ ആദ്യ ആറ്​ മാസത്തിനുള്ളിൽ 29,288 യൂനിറ്റുകൾ വിറ്റഴിക്കാനായത്​ നേട്ടമായാണ്​ കണക്കാക്കപ്പെടുന്നത്​.

ഹീറോ നമ്പർ വൺ

കമ്പനി തിരിച്ചുള്ള വിൽപ്പനയെടുത്താൽ ഹീറോ ഇലക്ട്രിക് ആണ്​ ഇൗ വർഷം വിൽപ്പനയിൽ ഒന്നാമത്​. ജനുവരി മുതൽ ജൂലൈ 7 വരെ 11,432 യൂനിറ്റുകൾ അവർ വിറ്റഴിച്ചിട്ടുണ്ട്​. 2020നെ അപേക്ഷിച്ച് 41 ശതമാനം വാർഷിക വളർച്ച കൈവരിക്കാൻ ഹീറോക്കായി. പ്രതിമാസം ശരാശരി 1,633 യൂനിറ്റായിരുന്നു അവരുടെ വിൽപ്പന. 5,903 യൂനിറ്റുമായി ഒകിനാവ ഓട്ടോടെക് (843 യൂണിറ്റ്​ ശരാശരി പ്രതിമാസ വിൽപ്പന), 3,899 യൂനിറ്റുള്ള ആമ്പിയർ (ശരാശരി 557 യൂനിറ്റ്) എന്നിവരാണ്​ തൊട്ടടുത്ത സ്​ഥാനങ്ങളിൽ. ഈ മൂന്ന് നിർമ്മാതാക്കളുംകൂടി വിപണിയിൽ 70 ശതമാനം കൈവശപ്പെടുത്തിയിട്ടുണ്ട്​. 600 ലധികം ഡീലർമാരുടെ ശക്തമായ ശൃംഖലയാണ്​ ഹീറോയുടെ കരുത്ത്​.


പ്രതിവർഷം 1,00,000 യൂനിറ്റ് ശേഷിയുള്ള ലുധിയാനയിലെ പ്രൊഡക്ഷൻ പ്ലാൻറ്​ നിലവിൽവരുന്നതോടെ ഹീറോ കൂടുതൽ ഉയരങ്ങളിൽ എത്തും. ബംഗളൂരു ആസ്ഥാനമായുള്ള ഇൗഥർ എനർജി 2021 ​ൽ ഇതുവരെ 3,758 യൂനിറ്റുകൾ വിറ്റഴിച്ചു. 2020 ലെ 2,972, 2019 ലെ 2,290 യൂനിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വളർച്ചയുടെ പാതയിലാണ്​ ഇൗഥർ എന്ന്​ കാണാം. മാസം തിരിച്ചുള്ള വിൽപ്പന കണക്കാക്കിയാൽ 2021 മാർച്ചാണ്​ രാജ്യത്ത്​ ഏറ്റവും കൂടുതൽ ഇ.വികൾ വിറ്റഴിഞ്ഞ മാസം. രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിൽപ്പനയും 2021 മാർച്ചിലായിരുന്നു- 9,875 യൂണിറ്റ്​. ഫെയിം II സബ്​സിഡി പദ്ധതി വന്നതോടെ ഇ.വി വിപണിയിൽ വില കുറഞ്ഞിട്ടുണ്ട്​. ഗുജറാത്ത്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് ശക്തമായ പിന്തുണയാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്​​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.