ഹെക്​ടർ പ്ലസിന്​ വിലകൂട്ടി എം.ജി; ഡീസൽ മോഡലിൽ വൻ വർധന

പുതുതായി പുറത്തിറക്കിയ ഹെക്​ടർ പ്ലസിന്​ വില കൂട്ടി എം.ജി. വിവിധ വേരിയൻറുകൾക്ക്​ 5,000 മുതൽ 46,000 രൂപവരെയാണ്​ വർധിപ്പിച്ചിരിക്കുന്നത്​. 2020 ജൂലൈയിലാണ്​ ഹെക്​ടർ പ്ലസിനെ എം.ജി അവതരിപ്പിച്ചത്​. നിലവിൽ 13.74 ലക്ഷം മുതൽ 18.69 ലക്ഷം വരെ വിലയുണ്ട്.പെട്രോൾ ഡീസൽ വേരിയൻറുകളിൽ വ്യത്യസ്​തമായാണ്​ വില വർധിപ്പിച്ചിരിക്കുന്നത്​. ​

ഡീസൽ മോഡലുകൾ വാങ്ങാനുദ്ദേശിക്കുന്നവർക്ക്​ കൈപൊള്ളുന്ന അവസ്​ഥയാണ്​ ഇതോടെ സംജാദമായിരിക്കുന്നത്​. പെട്രോളിലെ അടിസ്​ഥാന മോഡലായ സ്​റ്റൈലിന്​ 25000രൂപയാണ്​ കൂടുന്നത്​. ഇതോടെ വില 13.49 ലക്ഷത്തിൽ നിന്ന്​ 13.74 ലക്ഷമായി വർധിച്ചു​.

പെട്രോളിലെ ഏറ്റവും ഉയർന്ന മോഡലായ ഷാർപ്പ്​ ഡി.സി.ടിക്ക്​ 15,000 രൂപ വർധിച്ചിട്ടുണ്ട്​. ഇൗ മോഡലി​െൻറ വില 18.21ൽനിന്ന്​ 18.36ലേക്ക്​ ഉയർന്നു. ഹെക്ടർ പ്ലസ് ഡീസൽ വേരിയൻറുകളിൽ തുടക്കത്തിലുള്ള സ്റ്റൈലിനാണ് ഏറ്റവും കൂടുതൽ വില വർധിച്ചത്​. 46,000 രൂപയാണ്​ ഇൗ മോഡലിൽ കൂടിയത്​. 14.44 ലക്ഷത്തിൽ നിന്ന്​ 14.99 ലക്ഷമായി ഇവയുടെ വില ഉയർന്നു.

ഏറ്റവും ഉയർന്ന ഷാർപ്​ ഡീസലിന് ട്രിമ്മിന്​ 15,000 രൂപകൂടിയിട്ടുണ്ട്​. ഇവയുടെ വില 18.54ൽ നിന്ന്​ 18.69 ലക്ഷമായി ഉയർന്നു. എതിരാളികളുമായി താരതമ്യപ്പെടുത്തിയാൽ താരതമ്യേന ഉയർന്ന വിലയാണ്​ ഹെക്​ടർ പ്ലസിന്​. ഡീസല മോഡൽ മാത്രമുള്ള മഹീന്ദ്ര എക്​സ്​.യു.വി 500 ന്​ 13.23 മുതൽ 17.73ലക്ഷം വരെ മാത്രമാണ്​ വിലവരുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.