രാജ്യെത്ത ഏക ഗിയേർഡ് ഇ.വി ബൈക്കുകൾ നിർമിക്കുന്ന കമ്പനിയാണ് മാറ്റർ. ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവി സ്റ്റാര്‍ട്ടപ്പാണിത്. കമ്പനി തങ്ങളുടെ എയ്റ ഇ.വി ബൈക്കുകളുടെ പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. നിരവധി ഓഫറുകളും ഇതോടനുബന്ധിച്ച് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
എയ്റ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ആദ്യത്തെ 9999 പേര്‍ക്കാണ് പ്രത്യേക ഓഫര്‍ നേടാനാകുക. 1,999 രൂപ ടോക്കണ്‍ തുക നല്‍കി ഇലക്ട്രിക് ബൈക്ക് പ്രീ ബുക്ക് ചെയ്യുന്നവര്‍ക്ക് വാഹനം വാങ്ങുമ്പോള്‍ 5,000 രൂപയുടെ ആനുകൂല്യം നേടാനാകും. 10,000 മുതല്‍ 29,999 വരെയുള്ള പ്രീ ബുക്കിങുകള്‍ക്ക് 2,999 രൂപയാണ് ടോക്കണ്‍ തുകയായി ഈടാക്കുക. ഇവര്‍ക്ക് 2,500 രൂപയുടെ ആനുകൂല്യം നേടാനും കഴിയും. 30,000 മുതലുള്ള പ്രീബുക്കിങുകള്‍ക്ക് 3,999 രൂപയാണ് അടക്കേണ്ടത്. എന്നാലിവർക്ക് ആനുകൂല്യങ്ങള്‍ ഒന്നും ലഭ്യമാകില്ല. ഉപഭോക്താക്കള്‍ ബുക്കിങ് റദ്ദാക്കുകയാണെങ്കില്‍ പ്രീ ബുക്കിംഗ് തുക മുഴുവനായി റീഫണ്ട് ചെയ്യുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവയുള്‍പ്പെടെ രാജ്യത്തെ 25 നഗരങ്ങളിൽ വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. വിശാഖപട്ടണം, വിജയവാഡ, മൈസൂര്‍, കോയമ്പത്തൂര്‍, മധുരൈ, താനെ, റായ്ഗഡ്, പൂനെ, നാഗ്പൂര്‍, നാസിക്, അഹമ്മദാബാദ്, ഗാന്ധിനഗര്‍, സൂറത്ത്, വഡോദര, ജയ്പൂര്‍, ഇന്‍ഡോര്‍, പട്ന, ലഖ്നൗ, കാണ്‍പൂര്‍, ഗുവാഹത്തി, കാംരൂപ്, ഭുവനേശ്വര്‍ തുടങ്ങിയവയാണ് മറ്റ് നഗരങ്ങൾ. മാറ്ററിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ൈബക്ക് ബുക്ക് ചെയ്യേണ്ടത്.
ഇതുകൂടാതെ ഫ്‌ലിപ്കാര്‍ട്ട്, ഒക്‌ടോക്യാപിറ്റല്‍ എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും എയ്റ ഇവി മുന്‍കൂറായി ബുക്ക് ചെയ്യാം. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായിരിക്കും വാഹനം നൽകുക. ഒരേ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് രണ്ട് ബൈക്കുകള്‍ വരെ ബുക്ക് ചെയ്യാന്‍ പറ്റും. കേരളമടക്കമുള്ള സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് വെയ്റ്റിങ് ലിസ്റ്റില്‍ ചേരാനും അവരുടെ പ്രദേശങ്ങളില്‍ ബൈക്ക് ലഭ്യമാകുമ്പോള്‍ നോട്ടിഫിക്കേഷന്‍ ലഭിക്കാനുമുള്ള സംവിധങ്‍വുമുണ്ട്.
പ്രീ-ബുക്കിംഗുകള്‍ക്ക് ശേഷം ഫൈനല്‍ ഡെലിവറിക്ക് മുമ്പ് മാറ്റര്‍ എക്‌സ്പീരിയന്‍സ് സെന്ററുകളില്‍ ടെസ്റ്റ് ഡ്രൈവുകള്‍ നടത്തും. നാല് സ്പീഡ് ഹൈപ്പര്‍-ഷിഫ്റ്റ് ഗിയറുകളുള്ള രാജ്യത്തെ ആദ്യത്തെ ഗിയര്‍ ഇലക്ട്രിക് ബൈക്കാണ് മാറ്റര്‍ എയ്റ.
മണിക്കൂറില്‍ വെറും ആറ് സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ മാറ്റര്‍ ഏറ ഇലക്ട്രിക് ബൈക്കിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മാറ്റര്‍ ഏറക്ക് ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 25 പൈസ മാത്രമാണ് ചെലവ് വരുന്നതെന്നാണ് കമ്പനിയുടെ പക്ഷം. ലിക്വിഡ് കൂള്‍ഡ് ബാറ്ററിയാണ് വാഹനത്തിന് കരുത്തുപകരുന്നത്. ഈ ബാറ്ററി ഹീറ്റ് മാനേജ്‌മെന്റിനും സഹായിക്കും. ഫുള്‍ ചാര്‍ജില്‍ 125 കിലോമീറ്റര്‍ വരെ റേഞ്ച് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഉയർന്ന വകഭേദമായ 6000+ ഇ-ബൈക്കിന് 150 കിലോമീറ്റര്‍ വരെ റേഞ്ച് ഉണ്ടെന്നാണ് കമ്പനി പറയുന്നത്.
മികച്ച ഡിസൈനില്‍ വരുന്ന ഇ-ബൈക്കില്‍ കണക്റ്റഡ് ടെക്‌നോളജിയും 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ അടക്കമുള്ള ഫീച്ചറുകളും സജ്ജീകരിച്ചിട്ടുണ്ട്. ഏറ 5000+ ഇലക്ട്രിക് ബൈക്കിന് 1,53,999 രൂപയാണ് വില വരുന്നത്. തുടക്കത്തില്‍ മാറ്റര്‍ ഏറ 5000, 5000+ എന്നീ ട്രിമുകള്‍ മാത്രമാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. മറ്റ് ട്രിമ്മുകളുടെ ലോഞ്ച് പിന്നീട് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.