അതിർത്തി കാക്കാൻ ജിംനിയും: 60 ജിംനി സ്വന്തമാക്കി ഇൻഡോ - ടിബറ്റൻ പോലീസ്

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി അവരുടെ ഓഫ്‌റോഡ് വാഹനമായ ജിംനി ഇൻഡോ-ടിബറ്റൻ പോലീസിന്റെ ഔദ്യോഗിക വാഹനമായി കൈമാറി. ഫെബ്രുവരി 7 ന് നടന്ന പരുപാടിയിൽ 60 വാഹങ്ങളാണ് കൈമാറിയത്. ആദ്യമായാണ് ജിംനി പോലീസ് ഫോഴ്‌സിന്റെ ഭാഗമാകുന്നത്‌. ബോർഡർ സൈഡ് ആയിട്ടുള്ള ലേ-ലഡാക്ക്, അരുണാചൽ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലാകും വാഹനം ഉപയോഗിക്കുക. മഹീന്ദ്ര ഥാറിനെയും, ഫോഴ്സ് ഗൂർഖയേയും പിന്തള്ളിയാണ് ജിംനി സേനയിൽ കയറിയത്.


മാരുതി സുസുക്കി ജിപ്സിക്ക് പകരമായാണ് ജിംനി സേനയിലേക്കെത്തിയത്. 80 ബിഎച്ച്പി മാത്രം കരുത്തുള്ള പെട്രോൾ എൻജിനാണ് ജിപ്സിയിലുള്ളത്. എന്നാലും ഓഫ്‌റോഡ് ഡ്രൈവിൽ കിടിലൻ പെർഫോമൻസാണ് ജിപ്സിക്ക്. ആവശ്യമുള്ളപ്പോൾ മാത്രം ഉപയോഗിക്കാവുന്ന ഫോർവീൽ സംവിധാനം ജിപ്സിക്കുണ്ട്. ഇതേ ഫീച്ചറുകളാണ് ഏകദേശം ജിംനിക്കും ഉള്ളത്.

ഥാറിനെയും ഗൂർഖയേയും അപേക്ഷിച്ച് ജിംനയുടെ ഭാരം കുറവായത് കൊണ്ട് ഓഫ്‌റോഡ് ഡ്രൈവിങിൽ ഇത് ഗുണം ചെയ്യും. എതിരാളികളെ അപേക്ഷിച്ച് ലളിതമായ രീതിയിലാണ് വാഹനം ക്രമീകരിച്ചിട്ടുള്ളത്. അതിനാൽ വാഹനത്തിന് തകരാൻ സംഭവിക്കാൻ സാധ്യത താരതമ്യേന കുറവാണ്. അതുകൊണ്ട് തന്നെ മഞ്ഞു മൂടിയ മലകളിലും മോശം റോഡുകളുമെല്ലാം മറികടന്നുള്ള പട്രോളിങിനിടെ വാഹനം നിന്ന് പോകുന്നത് പരമാവധി കുറക്കാൻ സാധിക്കും.

3,985 എംഎം നീളവും 1,645 എംഎം വീതിയും 1,720 എംഎം ഉയരവുമുള്ള വാഹനമാണ് മാരുതി സുസുക്കി ജിംനി. 2,590 എംഎം വീൽബേസും 210 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. 103 ബിഎച്ച്പി ഫോർ സിലിണ്ടർ പെട്രോൾ എൻജിനാണ് ജിംനിയിലുള്ളത്. മാനുവൽ/ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുമുണ്ട്.

Tags:    
News Summary - Jimny to guard the border: Indo-Tibetan Police has acquired 60 Jimny

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.